കണ്ണൂർ നഗരത്തിലും പരിസരത്തും പശുക്കളെ ഇനി തോന്നിയപോലെ അലഞ്ഞുതിരിയാൻ വിടില്ല. ജനത്തിന് ശല്യമാകുന്ന കന്നുകാലികളെ കോർപ്പറേഷൻ പിടിച്ചുകെട്ടും. കഴിഞ്ഞ ദിവസങ്ങളിൽ അലഞ്ഞുനടന്ന അഞ്ച് പശുക്കളെ നഗരസഭ തൊഴുത്തിൽ പിടിച്ചുകെട്ടി. ഉടമസ്ഥർ ഹാജരായില്ലെങ്കിൽ 30 ന് ലേലംചെയ്യും. പശുക്കളുടെ ആരോഗ്യപരിശോധന നടത്തിയതായി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. രാവിലെ 10. 30 ന് പാറക്കണ്ടി ഹെൽത്ത് ഓഫീസിലാണ് ലേലം. പയ്യാമ്പലത്ത് പരാക്രമം കാട്ടി പിടിച്ചുകെട്ടിയ പശുവിനെ ജൂൺ 13 ന് ലേലംചെയ്തിരുന്നു.