22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • അഴിമതി ആരോപണം – ഇരിട്ടി നഗരസഭാ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ബിജെപി തുടർന്ന് യുഡിഎഫും എസ് ഡി പി ഐ യും
Iritty

അഴിമതി ആരോപണം – ഇരിട്ടി നഗരസഭാ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ബിജെപി തുടർന്ന് യുഡിഎഫും എസ് ഡി പി ഐ യും

ഇരിട്ടി: നഗരസഭ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയും ഇതേ തുടര്‍ന്ന് ഉണ്ടായ വിജിലന്‍സ് അന്വേഷണത്തിലും യോഗത്തില്‍ ഭരണ സമിതി വ്യക്തത വരുത്താത്തതില്‍ പ്രതിഷേധിച്ച് ബി ജെ പി കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. യോഗം ബഹിഷ്കരിച്ച് ഇറങ്ങിവന്ന അഞ്ച് കൗൺസിലർമാരും നഗരസഭാ ഓഫീസ് കവാടത്തിൽ പ്ളേക്കാർഡുകളുമായി നിൽപ്പ് സമരം നടത്തി. ബിജെപി കൗണ്‍സിലര്‍മാരായ എ. കെ. ഷൈജു, പി. പി. ജയലക്ഷ്മി, വി. പുഷ്പ, പി. കെ. അനിത, എന്‍. സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നഗരസഭയിൽ കെട്ടിടങ്ങൾക്കു ലൈസൻസുകൾ നൽകുന്നതിലും മറ്റും വലിയ അഴിമതി നടന്നു എന്ന് തന്നെയാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന എന്നും ഷൈജു പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാതുള്ള നിരവധി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ചു ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരവാദപ്പെട്ടവരിൽ നിന്നും വ്യക്തമായ മറുപടികൾ കിട്ടാത്തതാണ് യോഗം ബഹിഷ്കരിച്ച് ഇത്തരമൊരു പ്രതിഷേധ സമരത്തിന് ബി ജെ പി യെ നിര്ബന്ധിതമാക്കിയതെന്ന് ഷൈജു പറഞ്ഞു.
പിന്നീട് ഒരു മണിക്കൂറിന് ശേഷം യു ഡി എഫ് അംഗങ്ങളും തുടർന്ന് എസ് ഡി പി ഐ അംഗങ്ങളും യോഗം ബഹിഷ്കരിച്ച് പുറത്തേക്കിറങ്ങി വന്നു. നഗരസഭയിലെ ഉദ്യോഗസ്ഥന്‍മാരുടെ അഴിമതിയും ഭരണ കക്ഷിയുടെ സ്വജനപക്ഷപാതമായ നിലപാടിലും പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിച്ച് യോഗം ബഹിഷ്‌കരിച്ച് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. യുഡിഎഫ് കൗണ്‍സിലര്‍മാരായ പി. കെ. ബള്‍ക്കീസ്, സമീര്‍ പുന്നാട്, വി. പി. അബ്ദുള്‍ റഷീദ്, പി. കെ. ഷരീഫ, വി. ശശി, എന്‍. കെ. ഇന്ദുമതി തുടങ്ങി 11 കൗണ്‍സിലര്‍മാരാണ് യോഗം ബഹിഷ്‌കരിച്ചത്.
വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട് ഭരണ സമിതി വ്യക്തമായ മറുപടി നല്‍കിയില്ലെന്നാരോപിച്ച് എസ്ഡിപിഐയുടെ കൗണ്‍സിലര്‍മാരും യോഗം ബഹിഷ്കരിച്ചിറങ്ങി . എസ്ഡിപിഐ കൗണ്‍സിലര്‍മാരായ പി. ഫൈസല്‍, സീനത്ത്, ഫാത്തിമ,എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗ ബഹിഷ്‌കരണം.
എന്നാല്‍ കൗണ്‍സില്‍ യോഗത്തിലെ അജണ്ട എടുക്കുന്നതിന് മുന്നേ കൗണ്‍സിലര്‍മാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കിയതായും പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാന്‍ കഴിയില്ലെന്നും തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചതെന്നും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരം സംഭവങ്ങള്‍ സൃഷ്ടിച്ചതെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ പി. പി. ഉസ്മാനും പറഞ്ഞു.

Related posts

പുന്നാട് ടൗണിലെ തണൽ മരത്തിന്റെ ശിരച്ഛേദം നടത്തി സാമൂഹിക ദ്രോഹികൾ

Aswathi Kottiyoor

47 കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ട​യ ന​ട​പ​ടി​ക​ൾ​ ഇഴയുന്നു

Aswathi Kottiyoor

ആർ ടി പി സി ആർ പരിശോധനയിൽ അയവ് വരുത്താതെ കർണ്ണാടകം – അതിർത്തി കടക്കാനാവാതെ മാക്കൂട്ടത്ത് നിരവധി വാഹനങ്ങൾ കുടുങ്ങി………

Aswathi Kottiyoor
WordPress Image Lightbox