21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സംസ്ഥാന സര്‍ക്കാറിന്റെ കേരള സവാരി ചിങ്ങം ഒന്ന് മുതല്‍
Kerala

സംസ്ഥാന സര്‍ക്കാറിന്റെ കേരള സവാരി ചിങ്ങം ഒന്ന് മുതല്‍

കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസായ കേരള സവാരി ചിങ്ങം ഒന്നു മുതല്‍ ഓട്ടം തുടങ്ങും.

ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസിനായി 500 ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഓലെക്കും യൂബറിനും ബദലായാണ് സര്‍ക്കാര്‍ സംരംഭം.

തര്‍ക്കങ്ങളില്ലാത്ത സുരക്ഷിത യാത്ര ഒരുക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഐ.ടി, പോലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുക. സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓട്ടോ ടാക്‌സി സംവിധാനമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.

ഊബര്‍, ഓല മാതൃകയില്‍ കേരള സവാരി എന്ന പേരില്‍ ഓണ്‍ലെന്‍ ഓട്ടോ, ടാക്‌സി സേവനം തുടങ്ങുന്നത് സംബന്ധിച്ച്‌ കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡാണ് സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. സോഫ്റ്റ്‌വെയര്‍, ജിപിഎസ് ഏകോപനം, കാള്‍ സെന്റര്‍ എന്നിവ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ഓട്ടോ ടാക്‌സി ബുക്ക് ചെയ്യുന്നതിന് മൊബൈല്‍ ആപ്പും ലഭ്യമാക്കും.

Related posts

മുല്ലപ്പെരിയാറിന്‌ ബലക്ഷയം: യുഎൻ പഠനം .

Aswathi Kottiyoor

നാട്ടികയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് 2 മരണം

Aswathi Kottiyoor

അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴ ഇല്ല

Aswathi Kottiyoor
WordPress Image Lightbox