25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഓ​ട്ടോറിക്ഷ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വ​നോ​പാ​ധി​യെന്നു കോ​ട​തി
Kerala

ഓ​ട്ടോറിക്ഷ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വ​നോ​പാ​ധി​യെന്നു കോ​ട​തി

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ ജീ​​​വ​​​നോ​​​പാ​​​ധി​​​യാ​​​ണ് ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ളെ​​​ന്നും ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും മ​​​റ്റും ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഓ​​​ട്ടോ​​​റി​​​ക്ഷാ പെ​​​ര്‍​മി​​​റ്റു​​​ക​​​ള്‍ നി​​​ഷേ​​​ധി​​​ക്ക​​​രു​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി.

കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ വ​​​ട​​​ക​​​ര​​​യി​​​ല്‍ ന​​​ഗ​​​ര​​​പ​​​രി​​​ധി​​​ക്കു പു​​​റ​​​ത്തു​​​ള്ള​​​വ​​​ര്‍​ക്ക് ഓ​​​ട്ടോ പെ​​​ര്‍​മി​​​റ്റ് ന​​​ല്‍​കു​​​ന്ന​​​തി​​​നെ​​​തി​​​രെ വ​​​ട​​​ക​​​ര മു​​​നി​​​സി​​​പ്പ​​​ല്‍ ഏ​​​രി​​​യ ഓ​​​ട്ടോ​​​റി​​​ക്ഷ തൊ​​​ഴി​​​ലാ​​​ളി കോ-​​​ഓ​​​ര്‍​ഡി​​​നേ​​​ഷ​​​ന്‍ ക​​​മ്മി​​​റ്റി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം.

വ​​​ട​​​ക​​​ര​​​യി​​​ല്‍ ന​​​ഗ​​​ര​​​സ​​​ഭാ പ​​​രി​​​ധി​​​യി​​​ലു​​​ള്ള​​​വ​​​ര്‍​ക്കു മാ​​​ത്ര​​​മാ​​​യി ഓ​​​ട്ടോ​​​ പെ​​​ര്‍​മി​​​റ്റ് ആ​​​ര്‍​ടി​​​എ അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഓ​​​ട്ടോ പെ​​​ര്‍​മി​​​റ്റ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ ഈ ​​​വ്യ​​​വ​​​സ്ഥ നീ​​​ക്കി ന​​​ഗ​​​ര​​​സ​​​ഭാ പ​​​രി​​​ധി​​​ക്കു പു​​​റ​​​ത്തു​​​ള്ള​​​വ​​​ര്‍​ക്കും പെ​​​ര്‍​മി​​​റ്റ് അ​​​നു​​​വ​​​ദി​​​ച്ചു.

ഇ​​​തി​​​നെ​​​യാ​​​ണു ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ചോ​​​ദ്യം ചെ​​​യ്ത​​​ത്. ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ വ​​​ട​​​ക​​​ര​​​യി​​​ല്‍ മ​​​തി​​​യാ​​​യ പാ​​​ര്‍​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​മി​​​ല്ലെ​​​ന്നും ന​​​ഗ​​​ര​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഓ​​​ട്ടോ​​​ക​​​ള്‍​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍​കു​​​ന്ന​​​തു ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കു​​​ണ്ടാ​​​ക്കു​​​മെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ വാ​​​ദി​​​ച്ചു. ഈ ​​​വാ​​​ദം സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് ത​​​ള്ളി.

ഗ​​​താ​​​ഗ​​​ത​​ക്കു​​​രു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ന​​​ഗ​​​ര​​​സ​​​ഭ​​​യും മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രും ഒ​​​ത്തു​​ചേ​​​ര്‍​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കേ​​​ണ്ട സ​​​മ​​​യം അ​​​തി​​​ക്ര​​​മി​​​ച്ചെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

Related posts

കേരളത്തിലെ പരിശീലകർക്ക് നെതർലാൻഡ് കോച്ചുകളുടെ പരിശീലനം; പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ അതിവിപുല പ്രചാരണം വേണം: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

വയോജനങ്ങൾക്ക് കൂടുതൽ ആശ്വാസ നടപടികളുമായി സാമൂഹ്യനീതി വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox