27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മങ്കിപോക്‌സ്; ആശങ്കപെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി
Kerala

മങ്കിപോക്‌സ്; ആശങ്കപെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി

മൂന്നു പേര്‍ക്ക് മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും നിലവില്‍ ആശങ്കപ്പെടാനില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്തുടനീളം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. രോഗബാധിതരുടെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പരിശോധനഫലം നെഗറ്റീവ് ആയതിനാല്‍ ആശങ്ക വേണ്ടെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളവും രോഗപ്രരിരോധ രോഗപ്രരിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാണെന്ന് വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍, ജാഗ്രത ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍തുടങ്ങിയവര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

68 രാജ്യങ്ങളിലാണ് മങ്കിപോക്‌സ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. പരിശീലനം നല്‍കിയിട്ടുണ്ട്. മൂന്നു കേസുകള്‍ പോസറ്റീവ് ആയതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ സംസ്ഥാനത്തോട്ടാകെ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയ 35 വയസ്സുകാരന് രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവര്‍ മൂന്നായി.വൈറല്‍ രോഗമായ മങ്കിപോക്‌സിന്റെ ആദ്യ കേസ് കൊല്ലം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ഇന്ത്യയിലെ രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്.ജൂലൈ 13 നാണ് ഇയാള്‍ കേരളത്തിലെത്തിയത്.കേരളത്തിലെ മൂന്ന് കേസുകള്‍ കൂടാതെ വിദേശ യാത്രയുടെ ചരിത്രമില്ലാത്ത ഡല്‍ഹിയില്‍ നിന്നുള്ള 34 കാരന്‍ ഡല്‍ഹിയില്‍ പോസിറ്റീവായി. ഇതോടെ രാജ്യത്തെ കേസുകളുടെ എണ്ണം നാലായി.

മങ്കിപോക്‌സ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസാണ്. വസൂരി രോഗത്തിന് സമാനമായ ലക്ഷണങ്ങളുണ്ട്. എന്നാല്‍ തീവ്രത കുറവാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Related posts

ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കും: മന്ത്രി ജി. ആർ. അനിൽ

Aswathi Kottiyoor

മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി പ്രതിമ ഒരുങ്ങി

Aswathi Kottiyoor

വൈ​ദ്യു​തി പോ​സ്റ്റ് വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

Aswathi Kottiyoor
WordPress Image Lightbox