23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് ആഗസ്ത് ഇരുപതിന് നടക്കും
Kerala

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് ആഗസ്ത് ഇരുപതിന് നടക്കും

സംസ്ഥാനത്തെ മറ്റ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് വേറിട്ട് നടക്കുന്ന മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് ആഗസ്ത് ഇരുപതിന് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു

നാളെ മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം
ആഗസ്ത് ഇരുപത്തിരണ്ടിന് വോട്ടെണ്ണൽ നടക്കും.

1991ലാണ് മട്ടന്നൂരിനെ ആദ്യം നഗരസഭയായി ഉയർത്തിയത്. എന്നാൽ അതേ വർഷം ഭരണം മാറി വന്ന യു. ഡി. എഫ്. സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി മാറ്റി. ഇതിനെതിരെ എൽ. ഡി. എഫ്. ഹൈക്കോടതിയെ സമീപിച്ചു. 1992ൽ മട്ടന്നൂരിന് നഗരസഭാ പദവി തിരിച്ചുനൽകുകയായിരുന്നു. ജീവനക്കാരുടെ അഭാവവും മറ്റും മൂലം വർഷങ്ങളോളം നഗരസഭയായി പ്രവർത്തിച്ചിരുന്നില്ല. സ്‌പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം. 1997ലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടന്നത്. തുടക്കം തൊട്ട് മറ്റ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് അന്നുമുതൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Related posts

പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് നാളെ: ജി​ല്ല​യി​ൽ 1880 ബൂ​ത്തു​ക​ൾ

Aswathi Kottiyoor

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളും കാഴ്ചപ്പാടും ഉൾക്കൊള്ളാത്തവർ സമൂഹത്തിൽ ഇന്നുമുണ്ട്: മുഖ്യമന്ത്രി

Aswathi Kottiyoor

നോ ടു ഡ്രഗ്സ്’ ക്യാംപെയിൻ യുവതലമുറയെ നേർവഴിക്കു നയിക്കുന്നതിൽ പ്രധാനം: സൗരവ് ഗാംഗുലി

Aswathi Kottiyoor
WordPress Image Lightbox