രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,279 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4,38,88,755 ആയി.
ഇന്നലെ 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5,26,033 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 1,52,200 ആയി ഉയർന്നു. ആകെ രോഗബാധിതരുടെ 0.35 ശതമാനമാണ് നിലവിലെ സജീവ കേസുകള്‍. രാജ്യത്തെ രോഗമുക്തി നിരക്ക് 98.45 ശതമാനം.