ജനന സര്‍ട്ടിഫിക്കറ്റിലും തിരിച്ചറിയല്‍ രേഖകളിലും പിതാവിന്റെ പേരൊഴിവാക്കി അമ്മയുടെ പേരു മാത്രം ചേര്‍ക്കാന്‍ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി.
പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് അമ്മയായ ഒരുസ്ത്രീയുടെ മകന് തന്റെ ജനനസര്‍ട്ടിഫിക്കറ്റിലും സ്കൂള്‍ രേഖകളിലും പാസ്പോര്‍ട്ടിലുമുള്ള പിതാവിന്റെ പേരു നീക്കി അമ്മയുടെ പേരു മാത്രം ചേര്‍ത്തു നല്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.