22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 11 വർഷം; വന്യജീവികളെടുത്തത് 1,310 ജീവൻ
Kerala

11 വർഷം; വന്യജീവികളെടുത്തത് 1,310 ജീവൻ

സംസ്ഥാനത്ത് പതിനൊന്ന് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ മരിച്ചത്‌ 1,310 പേർ. കണ്ണൂർ ആറളത്ത് വിറക്‌ ശേഖരിക്കാൻ പോയ സംഘത്തിലെ ആദിവാസി യുവാവ് പി എ ദാമുവും പാലക്കാട് ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ശിവരാമനുമാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒടുവിൽ മരിച്ചവർ. പാലക്കാട് ജില്ലയിലാണ് ഇക്കാലയളവിൽ ഏറ്റവുമധികം ജീവൻ നഷ്ടപ്പെട്ടത്. 270 പേർ. സംസ്ഥാനത്ത് അയ്യായിരത്തോളം പേർക്ക് പരിക്കേറ്റു. ആന, കാട്ടുപന്നി, പാമ്പ്, കടുവ, പുലി എന്നിവയുടെ ആക്രമണത്തിലാണ് മരണങ്ങൾ. ആനയാണ് പ്രധാനവില്ലൻ.

സംസ്ഥാനത്തെ ഇരുന്നൂറിലേറെ പഞ്ചായത്തുകളിലായി 30 ലക്ഷത്തിലധികം ജനങ്ങൾ വന്യമൃഗ ശല്യം നേരിടുന്നു. മലയോരമേഖലയും വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലും ഇക്കാലയളവിൽ 70 കോടിയോളം രൂപയുടെ ആന പ്രതിരോധ വേലി, സോളാർ വേലി എന്നിവയുടെ നിർമാണത്തിനും പരിപാലനത്തിനുമായി ചെലവഴിച്ചു. ആന, പുലി, കാട്ടുപോത്ത്, പന്നി, കുരങ്ങ്, മലയണ്ണാൻ, മാൻ, മയിൽ തുടങ്ങിയ മൃഗങ്ങൾ കൃഷിയിടങ്ങളിലേക്കിറങ്ങുന്നു. ഇതിനാൽ വാഴ, തെങ്ങ്, കവുങ്ങ്, നെല്ല്, കിഴങ്ങുവർഗങ്ങൾ, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്‌തിരുന്ന പതിനായിരക്കണക്കിനേക്കർ വർഷങ്ങളായി തരിശിട്ടിരിക്കുന്നു. സംസ്ഥാനത്ത്‌ വന്യമൃഗശല്യം മൂലം 11 വർഷത്തിനിടെ 39,000 കർഷകർക്ക് കൃഷിനാശമുണ്ടായതായാണ് കണക്ക്. റിപ്പോർട്ട്‌ ചെയ്യപ്പെടാത്ത കൃഷി നാശം വേറെയുമുണ്ട്‌.

Related posts

എംആർപി 1170 രൂപ; ഓൺലൈനിൽ 1245 ; തട്ടിപ്പ്‌ വ്യാപകം

Aswathi Kottiyoor

*അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ.* ഒറ്റപ്പാലം: സാമ്പത്തികക്രമക്കേട് ആരോപിക്കപ്പെട്ട കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിയുത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ. മുൻ ബാങ്ക് മാനേജർ എറണാകുളം കാക്കനാട് ഐ.എം.ജി. ജങ്ഷൻ ഡിവൈൻ വില്ലേജിൽ ഫസ്റ്റ് അവന്യൂ ബൻസാരിയിൽ രമേഷ് വിശ്വനാഥനെയാണ്‌ (56) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന്‌ കാണിച്ച് ഒറ്റപ്പാലം സ്വദേശി സുരേഷ് ഉണ്ണിനായർ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2018-2019 കാലത്ത് രമേഷ്, പൊതുമേഖലാബാങ്കിന്റെ ഒറ്റപ്പാലം ശാഖയിൽ മാനേജരായിരിക്കെയാണ് കേസിനാസ്പദമായ ആദ്യത്തെ സംഭവം നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും തിരിച്ചടവുകൾ ഉറപ്പുവരുത്താതെയും വായ്പകൾ നൽകി ബാങ്കിനെ വഞ്ചിച്ചുവെന്നാണ് പരാതി. 21.27 ലക്ഷം രൂപ ക്രമക്കേട് നടത്തിയെന്നും ആരോപിക്കപ്പെട്ടു. ഈ കേസിൽ രമേഷ് ഹൈക്കോടതിയെ സമീപിക്കുകയും അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ ഉത്തരവുപ്രകാരം തിങ്കളാഴ്ച അന്വേഷണോദ്യോഗസ്ഥനുമുമ്പിൽ ഹാജരാകവേയാണ് സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ ചെയർമാനാണെന്നു പരിചയപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഒറ്റപ്പാലം സ്വദേശി സുരേഷിന്റെ പരാതി. മുൻപരിചയം ഉപയോഗപ്പെടുത്തി 12 ശതമാനം പലിശ തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചായിരുന്നു പണം തട്ടലെന്ന് പോലീസ് പറഞ്ഞു. എന്നാൽ, പിന്നീട് പണമോ പലിശയോ നൽകിയില്ല. കോടതിയിൽ ഹാജരാക്കിയ രമേഷിനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു.

Aswathi Kottiyoor

പദ്മരാജന്‍ പുരസ്‌കാരം: എം.മുകുന്ദനും വി.ജെ ജെയിംസിനും ലിജോ ജോസിനും അവാർഡ്

Aswathi Kottiyoor
WordPress Image Lightbox