ഇരിട്ടി: ബഫർസോൺ വിഷയത്തിൽ പിണറായി സർക്കാരിൻ്റെ ഇരട്ടത്താപ്പ് നയമാണ് മലയോര കർഷകരെ പ്രതിസന്ധിയിലാക്കിയത് എന്ന് ആരോപിച്ച് യുഡിഎഫ് അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിക്കടവ് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് വില്ലേജ് ഓഫീസ് കവാടത്തിൽ പോലീസ് തടഞ്ഞു മാർച്ച് തടഞ്ഞു. തുടർന്ന് 2019ലെ അന്നത്തെ എൽഡിഎഫ് സർക്കാരിൻ്റെ മന്ത്രിസഭ തീരുമാനത്തിന്റെ പകർപ്പുകൾ പ്രവർത്തകർ കത്തിച്ചു. ടൗണിൽ നടന്ന പ്രതിഷേധ പൊതുയോഗം മുൻ എം പി കെ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. 2013ൽ ഉമ്മൻചാണ്ടി സർക്കാർ ജനവാസകേന്ദ്രങ്ങളെ ഭീഷണിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാരിന് ശുപാർശ നൽകിയതാണെന്നും പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ ആക്കാമെന്ന് നൽകിയ മന്ത്രിസഭ തീരുമാനമാണ് ഇന്ന് തിരിച്ചടിയായ തെന്യം ഫ്രാൻസിസ് ജോർജ് കുറ്റപ്പെടുത്തി. ഇപ്പോൾ നാടുനീളെ മാർച്ചും ധർണയും ചർച്ചകളും നടത്തി എൽഡിഎഫ് നടത്തുന്ന പ്രതിഷേധങ്ങളിൽ യാതൊരു ആത്മാർത്ഥതയും ഇല്ലെന്നും ജനങ്ങളെ കബളിപ്പിക്കലാണ് ലക്ഷ്യമാണെന്നും അദ്ദേഹം ആരോപിച്ചു. മലയോര ജനത സ്വയം കുടിയൊഴിഞ്ഞു പോകാൻ കാരണമാകുന്ന ബവർസോൺ തീരുമാനം പിൻവലിക്കുന്നത് വരെ യുഡിഎഫ് ശക്തമായി സമര രംഗത്ത് ഉണ്ടാകും. ഇതിൻറെ പേരിൽ ഒരാൾ പോലും കേരളത്തിൽനിന്ന് കുടിയിറങ്ങുന്ന സാഹചര്യം ഉണ്ടാവാതിരിക്കുക എന്നുള്ളത് യുഡിഎഫിന്റെ ലക്ഷ്യമാണ് എന്ന മുന്നറിയിപ്പുമായാണ് സമരം. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജയ്സൺ കാരക്കാട്ട് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ, റോജസ് സെബാസ്റ്റ്യൻ, തോമസ് വർഗീസ്, ഇബ്രാഹിം മുണ്ടേരി, ജോസഫ് മുള്ളൻമട, കെ സി ചാക്കോ, കുര്യാച്ചൻ പൈബളികുന്നേൽ, ലിസി ജോസഫ്, മനോജ് എം കണ്ടെത്തൽ , മിനി വിശ്വനാഥൻ, ഷീജ സെബാസ്റ്റ്യൻ, സീമാസനോജ് , തുടങ്ങിയവർ സംസാരിച്ചു.