27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതബില്‍ കൗണ്ടറില്‍ സ്വീകരിക്കില്ല; ഓണ്‍ലൈനായി അടയ്ക്കാന്‍ നിര്‍ദേശം.
Kerala

1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതബില്‍ കൗണ്ടറില്‍ സ്വീകരിക്കില്ല; ഓണ്‍ലൈനായി അടയ്ക്കാന്‍ നിര്‍ദേശം.

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനിമുതല്‍ കൗണ്ടറകുകളില്‍ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി. ആയിരത്തിന് മുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി പറയുന്നു. അടുത്ത ബില്ലിങ് മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം. നിലവില്‍ രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇതില്‍ പരിഷ്‌കാരം വരുത്തിയാണ് ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ എല്ലാ സെക്ഷനുകളിലും പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കെ.എസ്.ഇ.ബിയിലെ ഓണ്‍ലൈന്‍ ബില്ല് പേയ്‌മെന്റ് സൗകര്യം വളരെ കുറച്ച് പേര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഊര്‍ജ സെക്രട്ടറിയുടെ വിലയിരുത്തല്‍ അനുസരിച്ച് 50 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈന്‍ വഴി ബില്ല് അടയ്ക്കുന്നത്. ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ ഡിജിറ്റല്‍ ബോധവത്കരണം കൃത്യമായി ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇത് നടപ്പിലാക്കുമ്പോള്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാകും. ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പ്രായോഗികമായി സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. പ്രായമായവര്‍ക്കും ഇതില്‍ ബുദ്ധിമുട്ടുണ്ടാകുന്ന നീക്കമാണ്. രണ്ടായിരം രൂപയില്‍ നിന്ന് ആയിരം ആയി പരിധി കുറയ്ക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഈ പരിധിയില്‍ ഉള്‍പ്പെടുകയും ചെയ്യും. 500 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ ഒരു ഉപഭോക്താവ് നേരിട്ട് കൗണ്ടറില്‍ ബില്ലടയ്ക്കാന്‍ എത്തിയാലും നിരുത്സാഹപ്പെടുത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പരമാവധി ഓണ്‍ലൈനായി സേവനങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണെമെന്നും നിര്‍ദേശമുണ്ട്.

Related posts

റോ​ഡ്-​പാ​ലം നി​ര്‍​മാ​ണം :യാ​ത്ര​ക്കാ​രുടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

*വിപണിയില്‍ വീണ്ടും കുതിപ്പ്: നിഫ്റ്റി 17,000കടന്നു.*

Aswathi Kottiyoor

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ; മികച്ച സീരിയല്‍ ഇല്ല, നിലവാരത്തകര്‍ച്ച .

Aswathi Kottiyoor
WordPress Image Lightbox