പെന്‍ഷനിലും കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി. ഇനിയും ജൂലൈ മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ ആരംഭിച്ചിട്ടില്ല.പ്രതിസന്ധിക്ക് കാരണം സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത് വൈകുന്നതാണ്. ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത് ഓരോ ആറ് മാസം കൂടുമ്ബോഴുമാണ്. അതേസമയം ഇന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്ബളം വിതരണം ചെയ്തേക്കും.
ഘട്ടം ഘട്ടമായി ജൂണ്‍ മാസത്തെ ശമ്ബളവും വിതരണം ചെയ്യും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ആദ്യം ശമ്ബളം നല്‍കുക. 50 കോടി രൂപ സര്‍ക്കാര്‍ സഹായമായി ലഭിച്ചു. എന്നാല്‍, 79 കോടി രൂപ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കാന്‍ ആവശ്യമുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. അടുത്ത മാസം അഞ്ചിനു മുന്‍പ് ഈ മാസത്തെ ശമ്ബളം നല്‍കണമെന്നാണ് കോടതി ഉത്തരവ്.