22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേളകം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ എസ്.സി, എസ്.ടി കോളനി നിവാസികൾക്കായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു
Kerala

കേളകം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ എസ്.സി, എസ്.ടി കോളനി നിവാസികൾക്കായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

കേളകം: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന എസ്.സി, എസ്.ടി കോളനി നിവാസികൾക്കായി ജില്ലാ പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസ് ഹാളിൽ വെച്ച് നടന്ന അദാലത്ത് പേരാവൂർ ഡി.വൈ.എസ്.പി എ വി ജോൺ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. കേളകം എസ്.എച്ച്.ഒ എസ് അജയകുമാർ, എ.എസ്.ഐ എ സജേഷ്, കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ, എസ്.ടി പ്രമോട്ടർ ആര്യ ജയൻ, കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറിമാർ, എസ്.സി, എസ്.ടി പ്രമോട്ടർമാർ, താലൂക്ക്, ആരോഗ്യം, എക്സൈസ്, വി ഇ ഒ, കെ എസ് ഇ ബി, സ്കൂളുകൾ, പി ഡബ്ല്യു ഡി തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരാതികൾ ഉടനടി പരിഹരിക്കുവാനായാണ് അദാലത്ത് സംഘടിപ്പിച്ചത്. വിവിധ കോളനികളിൽ നിന്നായി നൂറോളം എസ്.സി, എസ്.ടി വിഭാഗക്കാർ അദാലത്തിൽ പങ്കെടുത്തു.

Related posts

നി​പ്പ: ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾക്ക് സിറ്റിസൺ പോർട്ടൽ; ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ മൂന്ന്)

Aswathi Kottiyoor

മഴക്കെടുതിയിലുണ്ടാകുന്ന കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ കൃഷി വകുപ്പ് ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു

Aswathi Kottiyoor
WordPress Image Lightbox