ചാവശ്ശേരി കാശിമുക്കിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ബോംബിന്റെ ഉറവിടം കണ്ടെത്താനാകാതെ പൊലീസ്. 16 ദിവസം പിന്നിട്ടിട്ടും കേസ് അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ല. അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ആക്രി ശേഖരിക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചാണ് അസം സ്വദേശികളായ ഫസൽ ഹക്കും മകൻ ഷഹീദുളും കൊല്ലപ്പെട്ടത്. ബോംബിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഊർജിതമെന്നായിരുന്നു പൊലീസ് വാദം. എന്നാൽ ബോംബ് വന്ന വഴി പൊലീസ് ഇതുവരെ കണ്ടെത്തിയില്ല. ചാവശ്ശേരി – ഇരിട്ടി പാതയിൽ 15 ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രത്യേകിച്ച് ഒരു ഫലവും ഉണ്ടായില്ല. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പതിവുചടങ്ങ് പൂർത്തിയാക്കി മടങ്ങി. പാതിവഴിയിൽ അന്വേഷണം മുടങ്ങുകയും ചെയ്തു.
previous post