• Home
  • Kerala
  • രാജ്യത്ത് 21,880 പേര്‍ക്ക് കൂടി കൊവിഡ്*
Kerala

രാജ്യത്ത് 21,880 പേര്‍ക്ക് കൂടി കൊവിഡ്*


ആശങ്ക കൂട്ടി രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. പ്രതിദിന രോഗികളുടെ എണ്ണം 21,880 ആയി. കഴിഞ്ഞ 153 ദിവസത്തെ ഉയര്‍ന്ന് പ്രതിദിന നിരക്കാണിത്. ഇന്നലെ 21,566 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 4.42 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് ഉയര്‍ന്ന് തുടരുകയാണ്. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്.

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് പരിശോധന കുറയുന്നതിലെ ആശങ്ക നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കേരളം ഉള്‍പ്പെടെ കൊവിഡ് വ്യാപനം കൂടിയ 9 സംസ്ഥാനങ്ങളിലെ സ്ഥിതി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പരിശോധനയും വാക്സിനേഷനും കൂട്ടാന്‍ ഈ സംസ്ഥാനങ്ങളോട് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Related posts

മയക്കുമരുന്നിനെതിരെ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്; 35 ദിവസത്തില്‍ 14.6 കോടിയുടെ മയക്കുമരുന്ന് പിടിച്ചു

Aswathi Kottiyoor

പാൽ ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തമാകും: മന്ത്രി ചിഞ്ചുറാണി

Aswathi Kottiyoor

മുഖ്യമന്ത്രി പ്രഖ്യാപിച്ച ആയിരം തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox