27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കുടുംബശ്രീ ഷീ വിതരണ ശൃംഖല ആരംഭിച്ചു
Kerala

കുടുംബശ്രീ ഷീ വിതരണ ശൃംഖല ആരംഭിച്ചു

കുടുംബശ്രീ ഉൽപ്പന്നങ്ങൾ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിന് ജില്ലാമിഷൻ രൂപം നൽകിയ ഷീ ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ ഉദ്ഘാടനംചെയ്തു. വേങ്ങാട് പഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടുന്നതാണ് ടീം. ഇവരുടെ നേതൃത്വത്തിൽ ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ സൂപ്പർ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി സർക്കാർ, സ്വകാര്യ മേഖലയിലെ വാണിജ്യസ്ഥാപനങ്ങളിൽ ലഭ്യമാക്കും.
ഹോം ഡെലിവറി സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ തദ്ദേശസ്ഥാപനങ്ങളിൽനിന്നും പരിശീലനം നൽകിയ ഹോം ഷോപ്പ് ഓണർമാരെ ലഭ്യമാക്കും.
പൊതുവിപണിയിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ വർധിപ്പിച്ച്‌ വിറ്റുവരവ് ഗണ്യമായ് ഉയർത്തുകയാണ്‌ ലക്ഷ്യം. എടക്കാട്, തലശേരി, കുത്തുപറമ്പ്, പാനൂർ, പേരാവൂർ, ഇരിട്ടി എന്നീ ബ്ലോക്കുകൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുക. വേങ്ങാട് പഞ്ചായത്തിലെ വാർഡ് 16ൽ ഉൾപ്പെടുന്ന അഞ്ച് കുടുംബശ്രീപ്രവർത്തകരാണ് ടീമായി പ്രവർത്തിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആദ്യമായി കണ്ണൂരിലാണ് ഇത്തരമൊരു വിപണന സംവിധാനം തുടങ്ങുന്നത്‌. ജില്ലാ പഞ്ചായത്താണ് വിപണനത്തിന്‌ ഡെലിവറി വാൻ ലഭ്യമാക്കിയത്.
വേങ്ങാട് കീഴത്തൂരിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ സി രജനി അധ്യക്ഷയായി. ജില്ലാമിഷൻ കോ ഓർഡിനേറ്റർ എം സുർജിത്ത് പദ്ധതി വിശദീകരിച്ചു. എൻ വിജിന, പി കെ സുനീഷ്, വി വിചിത്ര, എ വി പ്രദീപൻ, കെ വി പത്മനാഭൻ, പി പ്രസില്ല എന്നിവർ സംസാരിച്ചു.

Related posts

ആശ്വാസമായി ഹൃദ്യം പദ്ധതി; ഇതുവരെ പൂർത്തിയായത് 5805 ഹൃദയ ശസ്ത്രക്രിയകൾ

ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്നു വിൽപ്പനയ്ക്കെതിരേ കർശന നടപടി

Aswathi Kottiyoor

‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ ക്യാമ്പയിനിൽ കുടുംബശ്രീയും

Aswathi Kottiyoor
WordPress Image Lightbox