23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കേരളത്തില്‍ പെണ്‍കുട്ടികളുടെ ജനന നിരക്ക് വര്‍ധിച്ചു
Kerala

കേരളത്തില്‍ പെണ്‍കുട്ടികളുടെ ജനന നിരക്ക് വര്‍ധിച്ചു

കേരളത്തില്‍ പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ വലിയ വര്‍ധനവ് സംഭവിച്ചതായി വാര്‍ഷിക സ്ഥിതി വിവരക്കണക്ക്.2020 ല്‍ 1000 പുരുഷന്‍മാര്‍ക്ക് 968 സ്ത്രീകള്‍ എന്ന നിലയിലാണ് അനുപാതം. ഒരു ദശാബ്ദത്തിനിടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന അനുപാതമാണിത്. 2019, 2018, 2011 വര്‍ഷങ്ങളില്‍ 1000 പുരുഷന്മാര്‍ക്ക് 960, 963, 939 എന്നിങ്ങനെയായിരുന്നു അനുപാതം.

2020-ല്‍ ജനിച്ച 4,46,891 കുട്ടികളില്‍ 2,19,809 (49.18%) പെണ്‍കുട്ടികളും 2,27,053 (50.81%) ആണ്‍കുട്ടികളുമാണ്. 29 ജനന രജിസ്ട്രേഷനുകളില്‍ ലിംഗം രേഖപ്പെടുത്തിയിട്ടില്ല. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയുടെ ലിംഗാനുപാതം 1,084 ആയിരുന്നു.സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം ഉള്ളതിനാല്‍ മുഴുവന്‍ ജനസംഖ്യയുടെയും ലിംഗാനുപാതം എസ്‌ആര്‍ബിയില്‍ (സെക്സ് റേഷ്യോ അറ്റ് ബര്‍ത്ത്) നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ഡെമോഗ്രഫി വിദഗ്ധനും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ചെയര്‍മാനുമായ എസ് ഇരുദയ രാജന്‍ പറഞ്ഞു.

Related posts

പ്ലാസ്റ്റിക് കടൽ; സമുദ്ര മാലിന്യങ്ങളിൽ 85% പ്ലാസ്റ്റിക്

Aswathi Kottiyoor

സർക്കാർ തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പി എം കെയേഴ്‌സ് ഫോർ ചിൽഡ്രൻസ് പദ്ധതി; കണ്ണൂരിൽ 10 കുട്ടികൾക്ക് ധനസഹായം നൽകി

Aswathi Kottiyoor
WordPress Image Lightbox