23.8 C
Iritty, IN
July 4, 2024
  • Home
  • kannur
  • പുതുതായി മൂന്ന് തീവണ്ടികൾക്ക് പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു
kannur

പുതുതായി മൂന്ന് തീവണ്ടികൾക്ക് പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു

പയ്യന്നൂരിൽ മൂന്ന് തീവണ്ടികൾക്ക് പുതുതായി സ്റ്റോപ്പ് അനുവദിച്ചതായി പാസഞ്ചേഴ്സ് എമിനിറ്റി കമ്മറ്റി ചെയർമാൻ പി. കെ. കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം- വരാവൽ എക്സ്പ്രസ്, നാഗർകോവിൽ – ഗാന്ധി ധാം എക്സ്പ്രസ്, കൊച്ചുവേളി- ഭാവ്നഗർ എക്സ്പ്രസ് എന്നീ തീവണ്ടികൾക്കാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത്. ഇതോടൊപ്പം കണ്ണപുരം സ്റ്റേഷനിൽ വരാവൽ എക്സ്പ്രസ്, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ഏറണാകുളം-ഓഖെ എക്സ്പ്രസ് , ഗാന്ധി ധാം എക്സ്പ്രസ് എന്നിവയ്ക്കാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെപരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രിക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയിൽവെയുടെ നടപടി. നിലവിലെ ടിക്കറ്റ് കൗണ്ടറിന് പുറമെ ഒരു കൗണ്ടറും പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിലവിൽ വരും. റെയിൽവെ സ്റ്റേഷൻ വികസനത്തിനും നവീകരണത്തിനുമായി ഉദ്യോഗസ്ഥ സംഘം അടുത്ത മാസം പയ്യന്നൂർ റെയിൽവെ സ്റ്റേഷൻ സന്ദർശിക്കും. വാർത്താ സമ്മേളനത്തിൽ പി. കെ. കൃഷ്ണദാസിനോടൊപ്പംജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, സംസ്ഥാന സമിതി അംഗം അഡ്വ. കെ. കെ. ശ്രീധരൻ , മണ്ഡലം, വൈസ്പ്രസിഡണ്ട് മണിയറ രാഘവൻ , മണ്ഡലം ട്രഷറർ രമേശൻ കാര, എസ്. സി. മോർച്ച മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് പെരുമ്പ എന്നിവരും സന്നിഹിതരായിരുന്നു.

Related posts

കണ്ണൂർ ജില്ലയില്‍ 619 പേര്‍ക്ക് കൂടി കൊവിഡ് : 600 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor

ജലപാത മയ്യഴിമുതൽ വളപട്ടണംവരെ സ്ഥലമെടുപ്പിന് 650 കോടി

Aswathi Kottiyoor

കണ്ണൂര്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

Aswathi Kottiyoor
WordPress Image Lightbox