23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ജനകീയ മത്സ്യക്കൃഷി പദ്ധതി: വിളവെടുപ്പും വിൽപ്പനയും ആരംഭിച്ചു
Iritty

ജനകീയ മത്സ്യക്കൃഷി പദ്ധതി: വിളവെടുപ്പും വിൽപ്പനയും ആരംഭിച്ചു

ഇരിട്ടി: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യക്കൃഷി പദ്ധതിയുടെ ഭാഗമായി പടിയൂർ പഞ്ചായത്തിലെ ചടച്ചിക്കുണ്ടത്ത് നടത്തിയ മത്സ്യങ്ങളുടെ വിളവെടുപ്പും വിൽപ്പനയും ആരംഭിച്ചു. പഴശ്ശിരാജ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പഴശ്ശി പദ്ധതി പ്രദേശത്തെ ചടച്ചിക്കുണ്ടത്ത് ശുദ്ധജലത്തിലാണ് മത്സ്യകൃഷി നിടത്തിയത്.
പായം, പടിയൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പഴശ്ശിരാജ ഫിഷ് ഫാം 20 വർഷത്തോളമായി മത്സ്യകൃഷി രംഗത്ത് സജീവമാണ്. പടിയൂർ പഞ്ചായത്തിൽ പെട്ട ചടച്ചിക്കുണ്ടത്തെ 1. 8 ഹെക്ടർ വിസ്തൃതിയുള്ള കുളത്തിൽ 2019 – 20 വർഷത്തിൽ ഫിഷറീസ് വകുപ്പ് നൽകിയ 13,500 കാർപ്പ് കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കുളത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവായ തുകയുടെ 40 ശതമാനം സബ്‌സിഡിയായും അനുവദിച്ചു. 2020- 21,21- 22 വർഷങ്ങളിലായി പ്രവർത്തനച്ചിലവിന്റെ 20 ശതമാനവും നൽകി. കഴിഞ്ഞ വർഷം നടത്തിയ വിളവടുപ്പിൽ 1 .8 ലക്ഷം മത്സ്യം ലഭിക്കുകയുണ്ടായി.
കൺ മുന്നിൽ വെച്ച് പിടക്കുന്ന മത്സ്യം പിടിച്ചുപോകാൻ പറ്റുന്ന രീതിയിലാണ് പദ്ധതി പ്രദേശത്ത് വിപണനത്തിന് സംവിധാനം ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും പദ്ധതിയുടെ ഭാഗമായ ഒഴുക്കുള്ള ശുദ്ധജലത്തിൽ വളർന്നതിനാൽ ഇതിന് സ്വാദും കൂടുതലാണ്. വില്പ്പനയുടെ ആദ്യ ദിവസം തന്നെ നിരവധി പേരാണ് മത്സ്യം വാന്ഗാനായി എത്തിയത്.
പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനിക്ക് മത്സ്യം കൈമാറി ആദ്യവില്പ്പന നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് പി.എം. ദിവാകരൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ സി.കെ. ഷൈനി, വാർഡ്അംഗം അഭിലാഷ്, സംഘം സെക്രട്ടറി എ.കെ. നാരായണൻ എന്നിവർ സംസാരിച്ചു. കട്‌ല, രോഹു, മൃഗാൾ, ഗ്രാസ്‌കോർപ്പ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് വിപണനത്തിനായി തെയ്യാറായത്. രണ്ട് മുതൽ അഞ്ചു കിലോവരെ തൂക്കം ഉള്ള മത്സ്യങ്ങളാണ് വിളവെടുത്തത്.
ജില്ലയിൽ ഈ വർഷം ആകെ 19 .01 ഹെക്ടർ സ്ഥലത്ത് മത്സ്യകൃഷി ചെയ്തിട്ടുണ്ട്. ഒരു ഹെക്ടർ വിസ്തൃതിയുള്ള കുളത്തിന് 6,60,000 രൂപയാണ് പ്രവർത്തന ചെലവ്. ഇതിൽ 40 ശതമാനം ഫിഷറീസ് വകുപ്പ് സബ്‌സിഡി നൽകും. കൂടാതെ വിപുലമായ രീതിയിൽ മത്സ്യകൃഷി ചെയ്യുന്നതിനായി 67.04 ഹെക്ടർ ജലാശയത്തിൽ മത്സ്യവിത്ത് സൗജന്യമായി നൽകുകയും ചെയ്തു. ശാസ്ത്രീയ രീതിയിൽ മത്സ്യകൃഷി ചെയ്യുന്നതിന് ഒരു സെന്റിന് 30 കാർപ്പ് മത്സ്യകുഞ്ഞുങ്ങളും അതിന് സബ്‌സിഡിയും നൽകിവരുന്നുണ്ട്.

Related posts

ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​തി​വേ​ഗം വ​ർ​ധി​ക്കു​ന്നു

Aswathi Kottiyoor

പന്നിപ്പനിയെന്ന് സംശയം കൂട്ടത്തോടെ ചത്തൊടുങ്ങി പന്നികൾ

Aswathi Kottiyoor

നിയന്ത്രണം വിട്ടബൈക്കിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox