29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • മങ്കിപോക്സ്: യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി, പോളകൾ കണ്ട് രോ​ഗം തിരിച്ചറിഞ്ഞത് ചർമരോ​ഗവിദ​ഗ്ധൻ.
Kerala

മങ്കിപോക്സ്: യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി, പോളകൾ കണ്ട് രോ​ഗം തിരിച്ചറിഞ്ഞത് ചർമരോ​ഗവിദ​ഗ്ധൻ.


പിലാത്തറ: സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്സ് ബാധിച്ച പയ്യന്നൂർ സ്വദേശിയായ യുവാവിന്റെ ആരോഗ്യനില തൃപ്തികരം. ശനിയാഴ്ച രാത്രിയാണ് 31-കാരനായ യുവാവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപിന്റെ നേതൃത്വത്തിൽ മെഡിസിൻ, ത്വഗ്രോഗവിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരടങ്ങിയ അഞ്ചംഗ മെഡിക്കൽസംഘം രൂപവത്കരിച്ചു. മങ്കിപോക്സിന് പ്രത്യേക മരുന്ന് കണ്ടുപിടിക്കാത്തതിനാൽ ലക്ഷണങ്ങൾ നോക്കിയാണ് മരുന്നുകളും ചികിത്സയും. രോഗികൾക്ക് ഐസൊലേഷൻ വാർഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്. യുവാവിന്റെയൊപ്പം സഞ്ചരിച്ചവരും വീട്ടുകാരും നിരീക്ഷണത്തിലാണ്‌.

Related posts

കേന്ദ്രം ഡീസൽ വില കുത്തനെ കൂട്ടി

Aswathi Kottiyoor

ഒരു വർഷം 99 പുതിയ ട്രെയിൻ; കേരളത്തിന് വെറും രണ്ട്.

Aswathi Kottiyoor

സ്വര്‍ണവിലയില്‍ നേരിയ കുറവ്; ഇന്ന് പവന് 320 രൂപ കുറഞ്ഞു

Aswathi Kottiyoor
WordPress Image Lightbox