മാലൂർ: കർക്കടക മാസത്തിലെ ദുരിതപ്പെയ്തിനിടയിലും ഭക്തരുടെ ആധിയകറ്റാൻ വേടൻ എത്തി. മാലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഹിന്ദു ഭവനങ്ങളിലാണ് വേടൻ എത്താറുള്ളത്. കർക്കിടകം ഒന്നാം തീയ്യതി മുതൽ – പതിനാറാം തീയ്യതി വരെയാണ് വാദ്യഘോഷത്തിൻ്റെ അകമ്പടിയോടെ പ്രത്യേക വസ്ത്രം ധരിച്ച് തോറ്റo പാട്ടുകളുമായി വീടുകളിലെത്തുന്നത് നിലവിളക്കും, നിറ നാഴിയും, ആയി ഭക്തർ വേടൻ്റെ വരവിനെ സ്വാഗതം ചെയ്യുന്നു. നാളികേരവും, നാഴിയരിയും, പച്ചക്കറികളും ധാന്യങ്ങളും ദക്ഷിണയും വാങ്ങി ഭക്തർക്ക് അനുഗ്രഹവും നൽകിയാണ് വേടന്റെ മടക്കം. മലയ സമുദായക്കാരാണ് വേടൻ കെട്ടാറുള്ളത്. അനുവന്ത് എന്ന ആറാം ക്ലാസുകാരനാണ് ഇത്തവണ വേടൻ കെട്ടിയത്. കണ്ണൂർ കക്കാട് അരുൺ ദാസ് – ആശദമ്പതികളുടെ മകനാണ്. തോലമ്പ്രയിലെ വിപിനേഷ് പണിക്കരും, ബിധുൻ, വികാസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. തോലബ്ര ബാബു പണിക്കരും കുടുംബവുമാണ് വർഷങ്ങളായി വേട്ടൻ പാട്ടുമായി എത്തുന്നത്