• Home
  • Kerala
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണം സമാപിച്ചു
Kerala

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണം സമാപിച്ചു


*കേളകം: ജൂൺ 19ന് ആരംഭിച്ച വായന മസാചരണ പരിപാടി, വായനയെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികൾക്കും മത്സരങ്ങൾക്കും ശേഷം സമാപിച്ചു. ഹയർ സെക്കൻഡറി അധ്യാപകൻ ബോബി പീറ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വായന മാസാചരണത്തോടനുബന്ധിച്ച് പുസ്തകപ്രദര്‍ശനം, മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിൽ വായന മത്സരം, കവിതാരചനാമത്സരം, കഥാരചനാമത്സരം, ആസ്വാദനക്കുറിപ്പ് രചനാമത്സരം, കാർട്ടൂൺ രചനാമത്സരം, സാഹിത്യ ക്വിസ് മത്സരം, ചുമർപത്രനിർമ്മാണം എന്നിവ സംഘടിപ്പിച്ചു. മത്സര വിജയികളായ കുട്ടികൾക്കും ക്ലാസുകൾക്കും മാനേജർ ഫാ. ബിനു ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. മലയാളവാഭാഗം അധ്യാപകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രധാനാധ്യാപകന്‍ എം വി മാത്യു, അധ്യാപകരായ ഷീന ജോസ്, ടൈറ്റസ് പി സി എന്നിവര്‍ സംസാരിച്ചു.*

Related posts

മുൻ‍കൂട്ടി പണമടച്ചാല്‍ പ്രത്യേക കൗണ്ടര്‍ വഴി മദ്യം; തിരക്ക് കുറയ്ക്കാന്‍ പദ്ധതിയുമായി സര്‍ക്കാർ.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 558 പേര്‍ക്ക് കോവിഡ്; 773 പേര്‍ക്ക്‌ രോഗമുക്തി

Aswathi Kottiyoor

ഏഴു വയസ്സുകാരന്റെ കൊലപാതകം: 4 പേരെ കൊല്ലാൻ തീരുമാനിച്ചിരുന്നെന്ന് പ്രതി.

Aswathi Kottiyoor
WordPress Image Lightbox