23.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ഫിറ്റ്നസ് ക്ലബ് ഉദ്ഘാടനം മണിക്കടവ്: മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി
Kelakam

ഫിറ്റ്നസ് ക്ലബ് ഉദ്ഘാടനം മണിക്കടവ്: മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി

ഫിറ്റ്നസ് ക്ലബ് ഉദ്ഘാടനം
മണിക്കടവ്: മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പ് വരുന്നതിന് വേണ്ടി ആരംഭിച്ച ഫിറ്റ്നസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം കായിക കേരളത്തിൻ്റെ അഭിമാനമായ ഒളിംപ്യൻ ടിൻറു ലൂക്ക നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഷാജി വർഗ്ഗീസ് കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ പയസ് പടിഞ്ഞാറെ മുറിയിൽ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ നീലകണ്ഠൻ പി.എം, യു പി ഹെഡ്മാസ്റ്റർ സണ്ണി ജോൺ ടി, സ്റ്റാഫ് സെക്രട്ടറി പ്രസാദ് പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ആഗ്ന റോസ് റോബിൻ വിശിഷ്ടാധിതിയെ സദസ്സിനു പരിചയപ്പെടുത്തി. ടിന്റു ലൂക്ക പിന്നിട്ട വഴികളുടെ ദൃശ്യാവിഷ്കരണം ആൽജോ പി എസ്, ജോൺസ് ടോമി എന്നിവർ നടത്തി. ഹെൽത്ത്കോർണർ, ടേബിൾ ടെന്നീസ് ക്ലബ് എന്നിവയുടെ ഉദ്ഘാടനവും ഒളിംപ്യൻ ടിൻറു ലൂക്കനിർവ്വഹിച്ചു. കളരിപ്പയറ്റിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാഡ് നേടിയ രണ്ടാം ക്ലാസ് വിദ്യാർത്ഥി യാദവ് വി.ജി യെ ടിൻറു ലൂക്ക പൊന്നാട അണിയിച്ചു ആദരിച്ചു .തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച സുംബ ഡാൻസ് നയനാനന്ദകരമായിരുന്നു. ഫിറ്റ്നസ് ക്ലബ് സിക്രട്ടറി ജ്യോതിസ് ജോസ് പി നന്ദി രേഖപ്പെടുത്തി

Related posts

സുഭിക്ഷ കേരളം പദ്ധതി ;കാര്‍ഷിക വിപണി ആഴ്ചചന്ത കേളകത്ത് പ്രവര്‍ത്തനമാരംഭിച്ചു

Aswathi Kottiyoor

അപകടഭീഷണി ഉയർത്തി വളയഞ്ചാൽ തൂക്കുപാലം

Aswathi Kottiyoor

ആറ്റാംചേരി ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം

Aswathi Kottiyoor
WordPress Image Lightbox