ഇരിട്ടി : പേരാവൂർ ഐ ടി ഐ ക്കായി പുതുതായി നിർമ്മിച്ച കെട്ടിടം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പിഞ്ഞാണപ്പാറയിലാണ് ഐ ടി ഐ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിലവിലുള്ള പഴയ കെട്ടിടത്തോട് ചേർന്നാണ് മൂന്നരക്കോടി ചിലവിൽ പുതിയ കെട്ടിടം പണിതിരിക്കുന്നത്. അടിഭാഗത്തെ നിലയിൽ പർക്കിങ് സൗകര്യമുള്ള കെട്ടിടത്തിൽ ക്‌ളാസ് മുറികൾ, വർക്ക് ഷോപ്പ്, പ്രാക്ടിക്കൽ ഹോൾ , ഓട്ടോകാഡ് ലാബ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അഡ്വ. സണ്ണി ജോസഫ് എം എൽ എ അദ്ധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യു്ട്ടീവ് എഞ്ചിനീയർ കെ. ജിഷ കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, വൈസ്. പ്രസിഡന്റ് സി.കെ. ചന്ദ്രൻ, പഞ്ചായത്തംഗം കെ.വി. റഷീദ്, വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.പി. ശിവശങ്കരൻ, റീജിയണൽ ജോയിന്റ് ഡയറക്ടർ സി. രവികുമാർ, ഐ ടി ഐ പ്രിൻസിപ്പാൾ സനിൽകുമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.