30.4 C
Iritty, IN
October 4, 2023
  • Home
  • Iritty
  • ഇരിട്ടി വിളമനയിൽ തോട്ടങ്ങൾക്ക് തീ പിടിച്ചു
Iritty

ഇരിട്ടി വിളമനയിൽ തോട്ടങ്ങൾക്ക് തീ പിടിച്ചു

ഇരിട്ടി വിളമനയിൽ തോട്ടങ്ങൾ കത്തി നശിച്ചു. വിളമന- ഉദയഗിരി മേഖലയിലെ കശുമാവ്, റബ്ബർ തോട്ടങ്ങൾക്കാണ് തീ പിടിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇരിട്ടി അഗ്നിരക്ഷാസേനാ പ്രവർത്തകർ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ നാട്ടുകാരുടെ സഹകരണത്തോടെ തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഇരിട്ടി അഗ്നി രക്ഷാ നിലയം ഓഫീസർ കെ.രാജീവൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്.

വേനൽ കടുത്തതോടെ മലയോരത്ത് തീ പിടുത്തം വ്യാപകമായിരിക്കുകയാണ്. ജനുവരി 1 മുതൽ പത്തോളം ഫയർ കോളുകളാണ് ഇരിട്ടി നിലയത്തിൽ ലഭിച്ചത്. വേനൽ ചൂട് കൂടുന്നത് തീപിടുത്തം വ്യാപകമാകാൻ ഇടയാക്കുമെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഓഫീസർ അറിയിച്ചു

Related posts

ലോക ലഹരി വിരുദ്ധ ദിനാചരണം; എ.ഡി.എസ്.യുവിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

എസ്. പി. സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യനിലെ സ്വാര്‍ത്ഥതയുടെ നിര്‍മാര്‍ജ്ജനം; ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox