25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബ​ഫ​ര്‍​ സോ​ൺ: സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി യോ​ജി​ച്ചു നീങ്ങാൻ തീരുമാനം
Kerala

ബ​ഫ​ര്‍​ സോ​ൺ: സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി യോ​ജി​ച്ചു നീങ്ങാൻ തീരുമാനം

ബ​​​ഫ​​​ര്‍​ സോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ച സു​​​പ്രിം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നു മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ചേ​​​ര്‍​ന്ന് യോ​​​ജി​​​ച്ച നീ​​​ക്ക​​​ത്തി​​​നു സം​​​സ്ഥാ​​​നം ആ​​​ലോ​​​ചി​​​ക്കു​​​ന്നു.​​​

കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മേ ഉ​​​ത്ത​​​ര​​​വ് കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട്, ക​​​ര്‍​ണാ​​​ട​​​ക, വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​മാ​​​യി ചേ​​​ര്‍​ന്നു​​​ള്ള കൂ​​​ട്ടാ​​​യ്മ​​​യാ​​​ണ് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ല്‍. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വ​​​നം പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി വി​​​ഷ​​​യം ച​​​ര്‍​ച്ച ചെ​​​യ്യാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി ഇ​​​ക്കാ​​​ര്യം ച​​​ര്‍​ച്ച​​​ചെ​​​യ്തു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്ന് ഡ​​​ല്‍​ഹി​​​യി​​​ല്‍​നി​​​ന്ന് തി​​​രി​​​ച്ചെ​​​ത്തി​​​യ മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍ കോ​​​ഴി​​​ക്കോ​​​ട്ട് പ​​​റ​​​ഞ്ഞു.

കേ​​​ന്ദ്ര​​​വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി ഭൂ​​​പേ​​​ന്ദ​​​ര്‍ യാ​​​ദ​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ര്‍​ച്ച പോ​​​സി​​​റ്റീ​​​വാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. എ​​​ല്ലാ പ്ര​​​ശ്‌​​​ന​​​വും ച​​​ര്‍​ച്ച ചെ​​​യ്തു.

സം​​​സ്ഥാ​​​നം കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചാ​​​ല്‍ അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ട് എ​​​ടു​​​ക്കാ​​​മെ​​​ന്ന് കേ​​​ന്ദ്രം ഉ​​​റ​​​പ്പു​​​ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര​​​വു​​​മാ​​​യി യോ​​​ജി​​​ച്ചു​​​പോ​​​കാ​​​നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. സു​​​പ്രിം​​​കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലിന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ഇ​​​ന്ന് ഡ​​​ല്‍​ഹി​​​യി​​​ല്‍ യോ​​​ഗം ചേ​​​രു​​​ന്നു​​​ണ്ട്.

കേ​​​ന്ദ്ര​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യ നി​​​ല​​​പാ​​​ട് എ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് എ​​​ജി​​​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.
സു​​​പ്രിം കോ​​​ട​​​തി​​​ലെ സ്റ്റാ​​​ന്‍​ഡിം​​​ഗ് േകാ​​​ണ്‍​സ​​​ല്‍, വ​​​നം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ്‌​​​കു​​​മാ​​​ര്‍ സി​​​ന്‍​ഹ, ചീ​​​ഫ് വൈ​​​ല്‍​ഡ്‌​​​ലൈ​​​ഫ് വാ​​​ര്‍​ഡ​​​ന്‍ ഗം​​​ഗാ​​​സിം​​​ഗ് എ​​​ന്നി​​​വ​​​രും യോ​​​ഗ​​​ത്തി​​​ല്‍ സം​​​ബ​​​ന്ധി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം റെക്കോഡ്‌ചെയ്തു.

Aswathi Kottiyoor

സാധാരണ പനിയും വ്യാപകം ; അവശ്യമെങ്കിൽ ഡെങ്കി പരിശോധിക്കണം

Aswathi Kottiyoor

മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന

Aswathi Kottiyoor
WordPress Image Lightbox