24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • ആറളം ഫാമിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളും മരണങ്ങളും ദൗർഭാഗ്യകരവും ദുഃഖകരവുമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്
kannur

ആറളം ഫാമിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളും മരണങ്ങളും ദൗർഭാഗ്യകരവും ദുഃഖകരവുമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്

ഇരിട്ടി: ആറളം ഫാമിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളും മരണങ്ങളും ദൗർഭാഗ്യകരവും ദുഃഖകരവുമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ഗൃഹനാഥൻ കൂടി കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടു. മൃഗങ്ങളുടെ വിലപോലും മനുഷ്യന്മാർക്ക് ലഭിക്കാത്ത സാഹചര്യം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഫാമിലെ ബ്ലോക്ക് ഏഴിൽ വ്യാഴാഴ്ച കാട്ടാന കൊലപ്പെടുത്തിയ പുതുശ്ശേരി ദാമുവിന്റെ വീട്ടിൽ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. സർക്കാർ പുനരധിവസിപ്പിച്ച ആദിവാസി കുടുംബങ്ങളാണ് ഇവിടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിക്കുന്നത്. ഇത് കടുത്ത അവഗണനയാണെന്നും ഇവരെ ഇവിടെ പുനരധിവസിപ്പിക്കുന്നതിന് മുൻപ് ഇവിടം സുരക്ഷിതമാക്കേണ്ടതായിരുന്നു.
ആനമതിൽ പണിയാൻ മന്ത്രിമാരും സർക്കാരും തീരുമാനമെടുത്തങ്കിലും ഏതാനും ചില ഉന്നത ഉദ്യോഗസ്ഥർ ഇത് അട്ടിമറിക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇത് അങ്ങേയറ്റം ഗൗരവമായി കാണേണ്ടതാണ്. ആനമതിൽ പദ്ധതി അട്ടിമറിച്ച സാഹചര്യത്തെ പറ്റി അന്വേഷിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയും വേണം. യഥാർത്ഥത്തിൽ ദാമു കൊല്ലപ്പെടാൻ ഇടയായ സാഹചര്യത്തിൽ ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയാണ് വേണ്ടത്. ആദിവാസി സമൂഹം ഇവിടെ എത്തിയപ്പോൾ പറഞ്ഞത് ഞങ്ങൾ ഒരു ജീവികളെയും ഉപദ്രവിക്കാറില്ല, പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഞങ്ങൾക്ക് മൃഗങ്ങൾക്കുള്ള പരിഗണന പോലും നൽകുന്നില്ല. ഇവരുടെ ഈ രോദനം സർക്കാർ കേൾക്കണം. ഹൈക്കോടതിയിൽ ഇതിനെതിരെ ഉണ്ടായ വിധി എത്രയും വേഗം തിരുത്തിച്ച് ആറളം ഫാമിൽ ആന മതിൽ നിർമ്മിക്കുന്നത് ഭരണകൂടം വഴിയൊരുക്കണം. ഇനിയൊരു അനിഷ്ട സംഭവം കൂടി ഉണ്ടാവാൻ ഫാം പാടില്ല. കുടുംബാംഗങ്ങളുടെ പോരാട്ടത്തിൽ താനും ഒപ്പം ഉണ്ടാകും എന്നു ഉറപ്പ് നൽകിയാണ് മടങ്ങിയത്. ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാദർ ജോസഫ് കാവനാടി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, സ്പെഷ്യൽ ഒളിമ്പിക്സ് സ്റ്റേറ്റ് ഡയറക്ടർ ഫാ. റോയ് കണ്ണഞ്ചിറ ഫാദർ അനൂപ് ചിറ്റേട്ട്, അതിരൂപതാ വൈസ് ചാൻസലർ ഫാ ജിബിൻ വട്ടുകുളം, ഇരിട്ടി ബ്ലോക്ക് പഞ്ചായത് അംഗം വി.ശോഭ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Related posts

സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തിന് ചെ​ങ്കൊ​ടി ഉ​യ​ർ​ന്നു

Aswathi Kottiyoor

വേറിട്ട വഴി; വേറിട്ട നേട്ടം: തലയുയർത്തി കണ്ണൂർ ജില്ല പഞ്ചായത്ത്

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox