കേളകം: “കനത്ത മഴയാണ് എല്ലാ ദിവസവും. എല്ലാവർഷത്തെയും പോലെ ക്യാമ്പുകളിലേക്കു മാറ്റി തത്കാലം പ്രശ്നമൊഴിവാക്കിപ്പോകലല്ല ഞങ്ങൾക്കു വേണ്ടത്. പ്രശ്നം രൂക്ഷമായ 13 കുടുംബങ്ങളെ താത്കാലികമായി വാടകവീടുകളിലക്കു മാറ്റി വാടക നൽകാനുള്ള സംവിധാനമുണ്ടാക്കിത്തരൂ’-ശാന്തിഗിരി കൈലാസംപടിയിലെത്തിയ ഡപ്യൂട്ടി കളക്ടർ കെ.എസ്.ജോസഫിനോട് നാട്ടുകാർക്ക് പറയാനുണ്ടായിരുന്നത് ഇതായിരുന്നു.ഓരോ ദിവസവും കനത്ത മഴ പെയ്യുമ്പോൾ കൈലാസംപടിയിലെ ജനങ്ങളുടെ ഭയം വർധിക്കുകയാണ്. സ്വന്തമായി വാടകവീടുകളിൽ താമസിക്കാൻ സാമ്പത്തിക സ്ഥിതിയില്ലാത്തവരാണ് 13 കുടുംബങ്ങളിൽ പലരും.
ഡപ്യൂട്ടി തഹസിൽദാർമാരായ എൻ.എം. പ്രമീള, ജോൺസൻ ജോസഫ്, ജില്ലാ പഞ്ചായത്തംഗം വി.ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, നിഷ ബാലകൃഷ്ണൻ, കെ.എൻ. സുനീന്ദ്രൻ, സജീവൻ പാലുമ്മി, തോമസ് പുളിക്കക്കണ്ടം, ബിജു ചാക്കോ, ജോണി പാമ്പാടി, ശാന്തിഗിരി ദേവാലയ വികാരി ഫാ. സന്തോഷ് ഒറവാറന്തറ, ജോർജുകുട്ടി കുപ്പക്കാട് തുടങ്ങിയവർ പങ്കെടുത്തു.