28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഡിജിറ്റൽ അടിമത്തം : ആത്മഹത്യചെയ്‌തത്‌ 25 കുട്ടികൾ
Kerala

ഡിജിറ്റൽ അടിമത്തം : ആത്മഹത്യചെയ്‌തത്‌ 25 കുട്ടികൾ

മൊബൈൽ ഫോൺ/ഇന്റർനെറ്റ്‌ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം 2019 മുതൽ 2022 ജൂലൈ നാലുവരെ സംസ്ഥാനത്ത്‌ 25 കുട്ടികൾ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 2022–-23 സാമ്പത്തിക വർഷത്തെ സംസ്ഥാന പ്ലാൻപദ്ധതിയിൽ ആറ്‌ ജില്ലയിൽ ഡിജിറ്റൽ ഡി–-അഡിക്‌ഷൻ സെന്ററുകൾ (-ഡി–-ഡാഡ്‌) ആരംഭിക്കുന്നതിന്‌ നടപടി സ്വീകരിച്ചുവരുന്നു. കുട്ടികളെയും മാതാപിതാക്കളെയും ബോധവൽക്കരിക്കുന്നതിന്‌ ബ്ലോക്കുതലത്തിൽ പേരന്റിങ്‌ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്‌.

കൂടാതെ ജില്ലാ റിസോഴ്‌സ്‌ സെന്റർ, ഒആർസി, നിനവ്‌, സോഷ്യൽ മീഡിയ ക്യാമ്പയിൻ, കാവൽ പ്ലസ്‌, കാവൽ പദ്ധതി തുടങ്ങി വിവിധ ആത്മഹത്യ പ്രതിരോധ/ ബോധവൽക്കരണ പദ്ധതികൾ വിവിധ വകുപ്പുകൾ നടപ്പാക്കുന്നുണ്ട്‌.

Related posts

റിമാൻഡ്‌ റിപ്പോർട്ട്‌ ; അസ്‌ഫാക്‌ മദ്യലഹരിയിലായിരുന്നില്ല , കുറ്റകൃത്യം ഒറ്റയ്‌ക്കെന്ന്‌ പ്രാഥമിക നിഗമനം

Aswathi Kottiyoor

കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ചു

Aswathi Kottiyoor

ഒഴിവാക്കുന്നത് ഉപകാരമില്ലാത്ത പട്ടയങ്ങൾ; പകരം പട്ടയം ഉറപ്പാക്കും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox