25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • റെയിൽവെയിൽ ജോലി തട്ടിപ്പുകാരിക്കെതിരെ വീണ്ടും കേസ്
Kerala

റെയിൽവെയിൽ ജോലി തട്ടിപ്പുകാരിക്കെതിരെ വീണ്ടും കേസ്

റെയിൽവെയിൽ ജോലി വാഗ്ദാനം നൽകി യുവതികളിൽ നിന്ന് പണം തട്ടിയെടുത്ത ജീവനക്കാരിയായി ആൾമാറാട്ട കേസിൽ അറസ്റ്റിലായ ബിൻഷക്കെതിരെ വീണ്ടും കേസ്. മുഴക്കുന്ന് കാക്കയങ്ങാട് സ്വദേശിനിയായ കെ. സന്ധ്യ (34), കോട്ടയം പൊയിൽ പൂള ബസാറിലെ കെ. വർഷ എന്നിവരുടെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്. 2013 – 14 കാലഘട്ടത്തിൽ കണ്ണൂരിലെ സ്പോർട്ട് സ് കൗൺസിൽ ഹോസ്റ്റലിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ബിൻഷ റെയിൽ വെയിൽ ജോലി വാഗ്ദാനം നൽകി 20, 000 രൂപ വാങ്ങിച്ച് വഞ്ചിച്ചുവെന്നാണ് കെ. സന്ധ്യ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 2022 മാർച്ച് മാസം റെയിൽ വെയിൽ ജോലി വാഗ്ദാനം നൽകി പരാതിക്കാരിയായ കെ. വർഷയിൽ നിന്ന് 23, 250 രൂപ കൈപറ്റിയ ശേഷം ജോലിയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts

മത്സ്യബന്ധനത്തിനായി കൂടുതൽ മണ്ണെണ്ണ ലഭ്യമാക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും

Aswathi Kottiyoor

തളിപ്പറമ്പില്‍ 3 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍; രക്ഷിതാക്കളില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കുമെന്ന് പൊലീസ്

വ്യാഴാഴ്ച മുതൽ കൂടുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox