26.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • 44. 93 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി
kannur

44. 93 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. എയര്‍ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 44. 93 ലക്ഷം രൂപ വിലമതിക്കുന്ന 871 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

ഇന്നലെ വൈകുന്നേരം അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഐഎക്‌സ് 716 വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് പൂക്കയിലിന്റെ ബാഗേജ് സംശയത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സംവര്‍ണം കണ്ടെത്തിയത്. കാര്‍ട്ടണ്‍ ബോക്‌സിനുള്ളില്‍ നേര്‍ത്ത കാര്‍ഡ്‌ബോര്‍ഡ് ഷീറ്റില്‍ ഒട്ടിച്ചാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 5 കനം കുറഞ്ഞ കാര്‍ഡ്‌ബോര്‍ഡ് ഷീറ്റുകളുടെ ആകെ ഭാരം 1318 ഗ്രാം ആയിരുന്നു. ഇതില്‍ 871 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.

Related posts

മാ​ട്ടൂ​ൽ, ഉ​ദ​യ​ഗി​രി ആ​ശു​പ​ത്രി​ക​ൾ​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

Aswathi Kottiyoor

അ​ന​ർ​ഹ റേ​ഷ​ൻ കാ​ർ​ഡ് കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രേ സ​പ്ലൈ ഓ​ഫീ​സ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ പ​ല​രു​ടെ​യും റേ​ഷ​ൻ കാ​ർ​ഡു​ക​ൾ “ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന പ​രാ​തി

Aswathi Kottiyoor

കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ നേ​രി​ടാ​ന്‍ ജി​ല്ലാ ആ​യു​ര്‍​വേ​ദ വി​ഭാ​ഗം സ​ജ്ജം

WordPress Image Lightbox