25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എലിപ്പനി; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ
Kerala

എലിപ്പനി; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

ജന്തുജന്യരോഗമായ എലിപ്പനിയും അതുമൂലമുള്ള സംശയാസ്പദമായ മരണവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ കെ നാരായണ നായ്ക് അറിയിച്ചു.

ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയുമാണ് രോഗ ലക്ഷണങ്ങൾ. കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം.

വയലിൽ പണിയെടുക്കുന്നവർ, ഓട, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ തുടങ്ങിയവരിലാണ് രോഗം കൂടുതൽ കാണുന്നത്. മൃഗപരിപാലനം ചെയ്യുന്നവർ കൈയുറകളും കട്ടിയുള്ള റബർ ബൂട്ടുകളും ഉപയോഗിക്കണം.
മലിനജലവുമായി സമ്പർക്കമുള്ളവരും ഉണ്ടാകാൻ സാധ്യതയുള്ളവരും പ്രത്യേകിച്ച് ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ പ്രതിരോധ ഗുളിക കഴിക്കണം. ഗുളികയുടെ ഒരു ഡോസ് ഒരാഴ്ചയേ രോഗത്തിനെതിരെ സുരക്ഷ നൽകൂ. അതിനാൽ മലിനജലവുമായി സമ്പർക്കം തുടരുന്നവർ ഓരോ ആഴ്ചയും പ്രതിരോധ ഗുളിക കഴിക്കണം.

Related posts

വായ്‌പയെടുത്ത്‌ ‘ആപ്പി’ൽ ആകരുതേ; ആപ്പിലൂടെ ലോണെടുത്ത് ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടുന്നു

Aswathi Kottiyoor

സൗ​ദി​യി​ല്‍ ഗെ​യിം​സു​ക​ള്‍​ക്കും ഇ-​സ്പോ​ര്‍​ട്സി​നും പു​തി​യ പ​ദ്ധ​തി​യൊ​രു​ക്കി സൗ​ദി

Aswathi Kottiyoor

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന.

Aswathi Kottiyoor
WordPress Image Lightbox