ജൂണ്‍ മുതൽ മാർച്ചുവരെ ക്ഷീര സംഘങ്ങൾക്ക് അളക്കുന്ന ഒരു ലിറ്റർ പാലിന് നാലു രൂപവീതം ഇൻസെന്റീവ് നൽകുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി. ധനാഭ്യർഥനാ ചർച്ചയ്ക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.
ഏഴു കോടി രൂപ ഇതിലേക്കായി നീക്കിവച്ചിട്ടുണ്ട്.കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്കു നാലു ശതമാനം പലിശ നിരക്കിൽ 20,000 രൂപവരെ വായ്പ നൽകും. നാലു പശുവിനെ വാങ്ങാൻവരെ വായ്പ ലഭ്യമാക്കും. പദ്ധതി കഴിഞ്ഞമാസം നടപ്പാക്കാൻ തുടങ്ങി.
കേരളത്തിൽ എട്ടു ലക്ഷം കുടുംബങ്ങൾ പശുവിനെ വളർത്തുന്നു. കേരളത്തിൽ 10.1 ലിറ്ററാണ് ശരാശരി ഉത്പാദനം. 15 ലിറ്ററിലേക്കു കേരളത്തിലെ ശരാശരി പാൽ ഉത്പാദനം കൂട്ടാനാണു ലക്ഷ്യമിടുന്നത്. ക്ഷീര സംഘത്തിൽ ക്രമക്കേട് നടത്തിയവരെയും തെരഞ്ഞെടുപ്പ് നടത്താത്തവരെയും പിരിച്ചുവിടേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.