29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • 1337.24 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പ​രി​സ്ഥി​തിലോ​ല മേ​ഖ​ല​യി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കേ​ര​ളം
Kerala

1337.24 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പ​രി​സ്ഥി​തിലോ​ല മേ​ഖ​ല​യി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കേ​ര​ളം

സം​​​സ്ഥാ​​​ന​​​ത്തെ പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്ന് ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന 1337.24 കി​​​ലോ​​​മീ​​​റ്റ​​​ർ പ്ര​​​ദേ​​​ശ​​​ത്തെ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ കേ​​​ന്ദ്ര വ​​​നം-​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം ഉ​​​പ​​​സ​​​മി​​​തി​​​ക്കു മു​​​ൻ​​​പാ​​​കെ കേ​​​ര​​​ളം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ന്നാ​​​ൽ, ഈ ​​​മേ​​​ഖ​​​ല​​​യെ ഇ​​​ള​​​വു​​​ക​​​ളു​​​ള്ള പ​​​രി​​​സ്ഥി​​​തി​​ലോ​​​ല​ മേ​​​ഖ​​​ല​​​യാ​​​യി നി​​​ല​​​നി​​​ർ​​​ത്താ​​​മെ​​​ന്നാ​​​ണു കേ​​​ന്ദ്ര നി​​​ർ​​​ദേ​​​ശം. ഈ ​​​പ്ര​​​ദേ​​​ശ​​​ത്തെ പ​​​രി​​​സ്ഥി​​​തി ലോ​​​ല​​​മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്നു പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം.

പ​​​ശ്ചി​​​മ​​​ഘ​​​ട്ട മേ​​​ഖ​​​ല​​​യി​​​ലെ 8,656.46 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ പ്ര​​​ദേ​​​ശം പ​​​രി​​​സ്ഥി​​​തി​​ലോ​​​ല മേ​​​ഖ​​​ല​​​യാ​​​യി നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് ഉ​​​പ​​​സ​​​മി​​​തി​​​യു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി.​​​പി. ജോ​​​യി​​​യും പ​​​രി​​​സ്ഥി​​​തി അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി. ​​​വേ​​​ണു​​​വും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഈ ​​​പ്ര​​​ദേ​​​ശം പൂ​​​ർ​​​ണ​​​മാ​​​യി പ​​​രി​​​സ്ഥി​​​തി​​ലോ​​​ല മേ​​​ഖ​​​ലാ​​​യി നി​​​ല​​​നി​​​ർ​​​ത്താ​​​നു​​​ള്ള എ​​​ല്ലാ ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കാം. എ​​​ന്നാ​​​ൽ, ജ​​​ന​​​വാ​​​സ​​മേ​​​ഖ​​​ല​​​യെ പ​​​രി​​​സ്ഥി​​​തി​​ലോ​​​ല മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ല.

പ​​​ശ്ചി​​​മ​​​ഘ​​​ട്ട സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ക​​​സ്തൂ​​​രി​​രം​​​ഗ​​​ൻ ശി​​​പാ​​​ർ​​​ശ പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കി​​​ല്ല. ജ​​​ന​​​വാ​​​സ​​മേ​​​ഖ​​​ല​​​ക​​​ളെ പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി മാ​​​ത്ര​​​മേ റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കാ​​​വൂ. ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ളും ഉ​​​പ​​​സ​​​മി​​​തി​​​ക്കു കൈ​​​മാ​​​റി.

പ​​​രി​​​സ്ഥി​​​തി​​ലോ​​​ല മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണു കേ​​​ന്ദ്ര ഉ​​​പ​​​സ​​​മി​​​തി സം​​​സ്ഥാ​​​ന​​​ത്തെ സാ​​​ഹ​​​ച​​​ര്യം വി​​​ല​​​യി​​​രു​​​ത്താ​​​നെ​​​ത്തി​​​യ​​​ത്.

Related posts

കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിക്കുക പ്രധാനം: മുഖ്യമന്ത്രി

Aswathi Kottiyoor

കോഴിക്കോട്‌ ജില്ലയിൽ 105 അങ്കണവാടികളിൽ വൈഫൈ

Aswathi Kottiyoor

24 മണിക്കൂര്‍ പിന്നിട്ടു; മലയില്‍ കുടുങ്ങിയ യുവാവിനായി രക്ഷാദൗത്യം, എന്‍ഡിആര്‍എഫ് സംഘമെത്തി

Aswathi Kottiyoor
WordPress Image Lightbox