28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ആർദ്ര കേരളം പുരസ്‌കാരങ്ങൾ ഇന്നു(ജൂലൈ 14) മുഖ്യമന്ത്രി വിതരണം ചെയ്യും
Kerala

ആർദ്ര കേരളം പുരസ്‌കാരങ്ങൾ ഇന്നു(ജൂലൈ 14) മുഖ്യമന്ത്രി വിതരണം ചെയ്യും

ആരോഗ്യമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരം 2020 – 21 മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഇന്നു (14 ജൂലൈ) വൈകിട്ട് 5.30നു നടക്കുന്ന പരിപാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു തുടങ്ങിയവർ പങ്കെടുക്കും.

തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ നടത്തുന്ന രോഗീസൗഹൃദ പദ്ധതികൾ, ചെലവഴിച്ച തുക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, മലിനീകരണ നിയന്ത്രണം, ആരോഗ്യ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണു പുരസ്‌കാരത്തിന് അർഹരായവരെ കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനതല, ജില്ലാതല അവാർഡുകളാണു നൽകുന്നത്. സംസ്ഥാനതല അവാർഡ് ഒന്നാം സ്ഥാനം നേടിയ തദ്ദേശ സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണു ലഭിക്കുക. ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. മുനിസിപ്പൽ കോർപ്പറേഷൻ വിഭാഗത്തിൽ കൊല്ലം കോർപ്പറേഷൻ, മുനിസിപ്പാലിറ്റി വിഭാഗത്തിൽ പിറവം, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ തൃശൂർ ജില്ലയിലെ മുല്ലശ്ശേരി, ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ വയനാട് ജില്ലയിലെ നൂൽപ്പുഴ എന്നിവയും ഒന്നാം സ്ഥാനം നേടി.

സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതമാണു ലഭിക്കുക. ഗ്രാമപഞ്ചായത്തിന് ഏഴു ലക്ഷമാണ് പുരസ്‌കാര തുക. ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. മുനിസിപ്പൽ കോർപ്പറേഷൻ വിഭാഗത്തിൽ തൃശൂർ, മുനിസിപ്പാലിറ്റി വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ നീലേശ്വരം, ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ നൂൽപ്പുഴ എന്നിവയും രണ്ടാം സ്ഥാനം നേടി.

സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങൾക്കു മൂന്നു ലക്ഷം രൂപ വീതമാണു ലഭിക്കുക. ഗ്രാമപഞ്ചായത്തിന് ആറു ലക്ഷമാണു പുരസ്‌കാര തുക. ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടി. മുനിസിപ്പാലിറ്റി വിഭാഗത്തിൽ കരുനാഗപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ ആലപ്പുഴ ജില്ലയിലെ ആര്യനാട്, ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ കോഴിക്കോട് ജില്ലയിലെ നൊച്ചാട് എന്നിവയും മൂന്നാം സ്ഥാനം നേടി.

കൂടാതെ ഓരോ ജില്ലയിലും ജില്ലാതലത്തിൽ മികച്ച പ്രകടനം നടത്തിയ ഗ്രാമ പഞ്ചായത്തുകൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ ഗ്രാമ പഞ്ചായത്തുകൾക്ക് യഥാക്രമം അഞ്ചു ലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം രൂപ എന്നിങ്ങനെയാണ് പുരസ്‌കാരത്തുക ലഭിക്കുക.

Related posts

എസ് വൈ എസ് ഇരിട്ടി സോണിന് പുതിയ നേതൃത്വം.

Aswathi Kottiyoor

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളില്ല, വാക്സിന്‍ എടുക്കാന്‍ കൊവിഡ് പരിശോധന വേണ്ടെന്നും മുഖ്യമന്ത്രി

Aswathi Kottiyoor

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ രണ്ടിന്

Aswathi Kottiyoor
WordPress Image Lightbox