പേരാവൂർ: താലൂക്കാസ്പത്രിയുടെ നേതൃത്വത്തിൽ ബ്ലോക്ക് ആരോഗ്യ മേള ശനിയാഴ്ച പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും.രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ നടക്കുന്ന മേള സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആരോഗ്യവകുപ്പ്,ഐ.സി.ഡി.എസ്,എക്സൈസ്,അഗ്നിരക്ഷാ സേന,കുടുംബശ്രീ,ആയുഷ്,ദേശീയ ആരോഗ്യ ദൗത്യം,കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിങ്ങനെ 18 സ്റ്റാളുകൾ ഉണ്ടാവും.
മേളയിൽ എത്തുന്നവർക്ക് ദന്ത പരിശോധന,കാഴ്ച പരിശോധന,ബ്ലഡ് പ്രഷർ-ഷുഗർ നിർണയം എന്നീ സൗകര്യങ്ങൾസൗജന്യമാണ്.സെമിനാറുകൾ,കലാ മത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ എന്നിവയുമുണ്ടാവും.പേരാവൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് മേള.ഓരോ പഞ്ചായത്തിലും ജീവിതശൈലീ രോഗ നിർണയം,സെമിനാർ,ക്ലാസുകൾ എന്നിവയുണ്ടാവും.
മേളയുടെ പ്രചരണാർത്ഥം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വിളംബര റാലിയുണ്ടാവും.പത്രസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ,ഹെല്‍ത്ത് ഇൻസ്പെക്ടർ കെ.മോഹനൻ,പി.ആർ.ഒ കെ.രേഷ്മ എന്നിവർ സംസാരിച്ചു