24.3 C
Iritty, IN
October 3, 2024
  • Home
  • Kerala
  • പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ഇരയെ ഉപദ്രവിക്കാൻ ശ്രമം; ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ
Kerala

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ഇരയെ ഉപദ്രവിക്കാൻ ശ്രമം; ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ

പേരാവൂർ > ആർഎസ്‌എസ്സുകാരനായ പോക്‌സോ കേസ് പ്രതി ജാമ്യത്തിലിറങ്ങിയശേഷം ഇരയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ വീണ്ടും അറസ്റ്റിൽ. മുഴക്കുന്ന് പാലപ്പള്ളിയിലെ ജിതിൻ നിവാസിൽ ജിതിനെയാണ്(24) പേരാവൂർ സിഐ എം എൻ ബിജോയ് അറസ്റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച ഉച്ചയോടെ പേരാവൂർ പുതിയ ബസ് സ്റ്റാൻഡിലാണ് കേസിനാസ്‌പദമായ സംഭവം. ബസ് കയറാനെത്തിയ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ജിതിനെ പരിസരത്തുണ്ടായിരുന്നവർ തടയുകയും പൊലീസിൽ വിവരം നൽകുകയുമായിരുന്നു. പോക്‌സോ ചുമത്തിയാണ്‌ ജിതിനെ അറസ്റ്റ് ചെയ്‌തത്‌.

Related posts

കിഫ്‌ബി അംഗീകരിച്ചു ഇരിട്ടി താലൂക്ക് ആശുപത്രിക്ക്‌ 49 കോടി

Aswathi Kottiyoor

ഉന്നതതല സംഘം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

Aswathi Kottiyoor

വി​വാദ പ്ര​സം​ഗം: പി.​സി. ജോ​ർ​ജി​ന് ജാ​മ്യം

Aswathi Kottiyoor
WordPress Image Lightbox