24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • പൂളക്കുറ്റി സർവ്വീസ് സഹകരണ ബാങ്കിന് മുന്നിലെ അനിശ്ചിതകാല സമരം താത്കാലികമായി നിർത്തിവച്ചു
Kerala

പൂളക്കുറ്റി സർവ്വീസ് സഹകരണ ബാങ്കിന് മുന്നിലെ അനിശ്ചിതകാല സമരം താത്കാലികമായി നിർത്തിവച്ചു

കേളകം: പൂളക്കുറ്റി സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകർ നടത്തി വന്ന അനിശ്ചിതകാലം സമരം താത്കാലികമായി നിർത്തിവച്ചു. തിങ്കളാഴ്ച കേരള ബാങ്ക് ഡയറക്ടറുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം താത്കാലികമായി നിർത്തി വെക്കാൻ സമരസമിതി തീരുമാനിച്ചത്. നിക്ഷേപകർക്ക് പണം ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും എന്നാൽ ഇതിന് കുറച്ച് കാല താമസം നേരിടുമെന്നും ഡയറക്ടർ അറിയിച്ച സാഹചര്യത്താലാണ് സമരം നിർത്തിയത്.

കേരള ബാങ്ക് കണ്ണൂർ കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ, തൊണ്ടി സഹകരണ ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി, പൂളക്കുറ്റി ബാങ്ക് ഡയറക്ടർ,
സമര സമിതി കൺവീനർ സെബാസ്റ്റിൻ പാറാട്ടുകുന്നേൽ, അഡ്വ. സണ്ണി തോമസ്, ഷൈജു എന്നിവർ പങ്കെടുത്തു.

Related posts

പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​നം; ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്

Aswathi Kottiyoor

കൂത്തുപറമ്പ് സ്പെഷൽ സബ്ജയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം*

Aswathi Kottiyoor
WordPress Image Lightbox