22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ര​ണ്ടു റീ​ച്ചു​ക​ളി​ലും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ
kannur

ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ര​ണ്ടു റീ​ച്ചു​ക​ളി​ലും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ​യും ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യു​ള്ള വെ​ള​ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ര​ണ്ട് ദേ​ശീ​യ​പാ​ത റീ​ച്ചു​ക​ളി​ലും പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യി നി​യോ​ഗി​ക്കാ​ൻ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു.
ഇ​വ​ർ ദി​വ​സ​വും റോ​ഡ് പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ദേ​ശീ​യപാ​ത അ​തോ​റി​റ്റി​യും റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ളും കു​ഴി​ക​ളും ഇ​ല്ലാ​താ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.
ജി​ല്ല​യി​ൽ നി​ല​വി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ സ്ഥി​തി​യി​ല്ലെ​ന്നും മ​ഴ തീ​വ്ര​മാ​യി തു​ട​ർ​ന്നാ​ൽ പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റാ​നും ഉ​രു​ൾ​പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ക്യാ​മ്പു​ക​ൾ​ക്ക് വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തും. കാ​ല​വ​ർ​ഷ​ക്കെ​ടു​തി നേ​രി​ടാ​ൻ നി​യ​മ​സ​ഭാ മ​ണ്ഡ​ലം, ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ങ്ങ​ളി​ൽ യോ​ഗ​ങ്ങ​ൾ ചേ​രും. മ​ണ്ഡ​ലം ത​ല യോ​ഗ​ങ്ങ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ചേ​രും. എം​എ​ൽ​എ​മാ​രു​ടെ പ്ര​തി​നി​ധി​ക​ൾ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ർ, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 15 ന​കം ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ൽ യോ​ഗ​ങ്ങ​ൾ ചേ​രും. പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. വീ​ടു​ക​ളി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തും വി​ധ​മു​ള്ള വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് അ​ധി​കൃ​ത​രും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം.

Related posts

സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ ആ​ര്‍​ടി​ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പ​രി​ശോ​ധ​ന

Aswathi Kottiyoor

തിരികെ സ്‌കൂളിലേക്ക്‌ ; സ്‌കൂൾ തുറക്കൽ മുന്നൊരുക്കങ്ങൾക്കായി 1. 80 ലക്ഷം അധ്യാപകർ

Aswathi Kottiyoor

പഞ്ചായത്തില്‍ ഒരു ടൂറിസം കേന്ദ്രത്തിലേക്ക് ചുവടുവച്ച്‌ കണ്ണൂര്‍: ഏഴരക്കണ്ടം തൊട്ട് ഏലപ്പീടിക വരെ

Aswathi Kottiyoor
WordPress Image Lightbox