23.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • യു​ഡി​എ​ഫ് ​ അ​യ്യ​ൻ​കു​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച് 22ന്
Iritty

യു​ഡി​എ​ഫ് ​ അ​യ്യ​ൻ​കു​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച് 22ന്

ഭൂ​നി​കു​തി വ​ർ​ധ​ന​യും വൈ​ദ്യു​തിച​ാർ​ജ് വ​ർ​ധ​നവും പി​ൻ​വ​ലി​ക്കു​ക, ബ​ഫ​ൺ സോ​ൺ വി​ഷ​യ​ത്തി​ൽ 2019ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ 22ന് ​രാ​വി​ലെ 10 ന് ​അ​യ്യ​ൻ​കു​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തും. തു​ട​ർ​ന്ന് വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗ​വും ന​ട​ത്തും. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, മു​ൻ എം​പി ഫ്രാ​ൻ​സീ​സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
മ​ല​യോ​ര ജ​ന​ത​യെ ഒ​ന്ന​ട​ക്കം കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന ബ​ഫ​ൺ സോ​ൺ വി​ഷ​യ​ത്തി​ൽ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നും തു​ട​ർസ​മ​ര പ​രി​പാ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നു​മാ​യി യു​ഡി​എഫ് അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​യ്സ​ൺ കാ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ, ഇ​ബ്രാ​ഹിം മു​ണ്ടേ​രി. പി.​കെ. ജ​നാ​ർ​ദ്ദ​ന​ൻ, പി.​സി. ജോ​സ്, ജെ​യി​ൻ​സ്മാ​ത്യു, മ​നോ​ജ് ക​ണ്ട​ത്തി​ൽ, കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി കു​ന്നേ​ൽ, ബെ​ന്നി ഫി​ലി​പ്പ് ആ​ന്‍റോ ക​പ്പ​ലു​മാ​ക്ക​ൽ, സ​ലാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

മാവോയിസ്റ്റ് സാനിദ്ധ്യം – ഇരിട്ടി പോലീസ്‌റ്റേഷനിലും കനത്ത സുരക്ഷാ വലയമൊരുങ്ങുന്നു

Aswathi Kottiyoor

കനത്ത മഴയിൽ കാറിന് മുകളിൽ മരം പൊട്ടി വീണു; ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ്ന്റ് തലനാരിഴക്ക് രക്ഷപ്പെട്ടു

Aswathi Kottiyoor

സണ്ണി ജോസഫ് എം.എൽ.എയുടെ പ്രചാരണ ബോർഡുകൾപോലും പലരെയും ആകുലപ്പെടുത്തുന്നു ;ജൂബിലി ചാക്കോ……….

Aswathi Kottiyoor
WordPress Image Lightbox