24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇന്ന് ലോക ജനസംഖ്യാ ദിനം; ചിന്തിക്കാം സുസ്ഥിരമായൊരു ലോകത്തിന് വേണ്ടി
Kerala

ഇന്ന് ലോക ജനസംഖ്യാ ദിനം; ചിന്തിക്കാം സുസ്ഥിരമായൊരു ലോകത്തിന് വേണ്ടി

ഇന്ന് ലോക ജനസംഖ്യാദിനം. ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനാണ് എല്ലാ വര്‍ഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. ‘8 ബില്ല്യണുകളുടെ ഒരു ലോകം: എല്ലാവര്‍ക്കും ഒരു സുസ്ഥിരമായ ഭാവിയിലേക്ക് – അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും എല്ലാവര്‍ക്കും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പാക്കുകയും ചെയ്യുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം .

സ്ത്രീകള്‍ക്ക് കുടുംബാസൂത്രണം, ലിംഗസമത്വം, മാതൃ ആരോഗ്യ സംരക്ഷണം എന്നിവയില്‍ എത്രമാത്രം പങ്കുണ്ടെന്ന് സമൂഹം തിരിച്ചറിയണം. മാതൃ ആരോഗ്യത്തിലും കുടുംബാസൂത്രണ പ്രശ്‌നങ്ങളിലും ജനസംഖ്യയുടെ സ്വാധീനം വര്‍ദ്ധിക്കുന്നു.

2050-ല്‍ ജനസംഖ്യ 9.7 ബില്യണിലെത്താനും 2100-ഓടെ 11 ബില്യണായി ഉയരാനും സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാന്‍ ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.

Related posts

ഭൂരഹിതരായ എല്ലാ ആദിവാസികൾക്കും ഭൂമി നൽകണം

Aswathi Kottiyoor

എംആർപി 1170 രൂപ; ഓൺലൈനിൽ 1245 ; തട്ടിപ്പ്‌ വ്യാപകം

Aswathi Kottiyoor

ബിവറേജസ് കോർപ്പറേഷനിലെ മദ്യവിതരണത്തിനുള്ള ഓൺലൈൻ ഇൻഡന്റിംഗ് സംവിധാനത്തിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox