22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലൈ​ബ്രേ​റി​യ​ൻ​മാ​രി​ല്ലാ​തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ
Kerala

ലൈ​ബ്രേ​റി​യ​ൻ​മാ​രി​ല്ലാ​തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ

ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ൽ ലൈ​​​ബ്രേ​​​റി​​​യ​​​ന്മാ​​​ർ ഇ​​​ല്ലാതെ പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​ം. പു​​​തി​​​യ പ്രോ​​​സ്പെ​​​ക്ട​​​സി​​​ൽ ലൈ​​​ബ്ര​​​റി ഫീ​​​സ് നി​​​ശ്ച​​​യി​​​ച്ച​​​യിച്ചിട്ടുണ്ടെങ്കിലും ലൈ​​​ബ്രേ​​​റി​​​യ​​​ൻ ത​​​സ്തി​​​കകളിലെ ഒഴിവു നികത്താൻ അധികൃതർക്കായി ട്ടില്ല.

പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന സ​​​മ​​​യ​​​ത്ത് ലൈ​​​ബ്ര​​​റി ഫീ​​​സ് ഇ​​​ന​​​ത്തി​​​ൽ നി​​​ശ്ചി​​​ത തു​​​ക ഓ​​​രോ വി​​​ദ്യാ​​​ർ​​​ഥി​​​യും അ​​​ട​​​യ്ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ൽ ലൈ​​​ബ്രേ​​​റി​​​യ​​​ൻ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ച്ച് സ്ഥി​​​രം ലൈ​​​ബ്രേ​​​റി​​​യ​​​ന്മാ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ള്ളു​​​ന്നി​​​ല്ല. സം​​​സ്ഥാ​​​ന​​​ത്തെത​​​ന്നെ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ യു​​​ജി​​​സി മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​രം ലൈ​​​ബ്രേ​​​റി​​​യ​​​ന്മാ​​​ർ ഉ​​​ള്ള​​​പ്പോ​​​ഴാ​​​ണ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളോ​​​ട് വ്യ​​​ത്യ​​​സ്ത നി​​​ല​​​പാ​​​ട്.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​നി​​​ല​​​പാ​​​ട് ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ലൈ​​​ബ്രേ​​​റി​​​യ​​​ൻ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി തൊ​​​ഴി​​​ൽ കാ​​​ത്തി​​​രി​​​ക്കു​​​ന്ന നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​ണ് ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. സ്കൂ​​​ളു​​​ക​​​ളി​​​ൽ ലൈ​​​ബ്രേ​​​റി​​​യ​​​ന്മാ​​​രെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നെ ത്തുട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്തെ ഒ​​​രു എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ലൈ​​​ബ്രേ​​​റി​​​യ​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ല്കി. എ​​​ന്നാ​​​ൽ ലൈ​​​ബ്രേ​​​റി​​​യ​​​ന്മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത് വ​​​ൻ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത ഉ​​​ണ്ടാ​​​ക്കു​​​മെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മെ​​​ല്ലെ​​​പ്പോ​​​ക്ക് തു​​​ട​​​രു​​​ന്ന​​​ത്.

സ്കൂ​​​ൾ ലൈ​​​ബ്ര​​​റി​​​യി​​​ൽ 10,000 പു​​​സ്ത​​​ക​​​വും 1200 സ്ക്വ​​​യ​​​ർ ഫീ​​​റ്റ് കെ​​​ട്ടി​​​ട​​​വു​​​മാ​​​ണ് ലൈ​​​ബ്രേ​​​റി​​​യ​​​ൻ ത​​​സ്തി​​​ക അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​യി വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രു മാ​​​ന​​​ദ​​​ണ്ഡം വ​​​ച്ചാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക്ക സ്കൂ​​​ളു​​​ക​​​ളി​​​ലും ലൈ​​​ബ്രേ​​​റി​​​യ​​​ന്മാ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പുത​​​ന്നെ വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​കാ​​​രം ന​​​ല്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ 10,000 പു​​​സ്തക​​​​​​ങ്ങ​​​ൾ ഉ​​​ള്ള നാ​​​ലു സ്കൂ​​​ൾ ലൈ​​​ബ്ര​​​റി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത്.

പു​​​തി​​​യ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് പാ​​​ഠ്യ​​​ക്ര​​​മം ത​​​യാ​​​റാ​​​ക്കു​​​ന്പോ​​​ൾ ലൈ​​​ബ്ര​​​റി ഉ​​​പ​​​യോ​​​ഗം വ​​​ള​​​രെ പ്ര​​​ധാ​​​ന്യ​​​മു​​​ള്ള​​​താ​​​ണെ​​​ന്നും അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന​​​തു​​​മാ​​​ണ് പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. ലൈ​​​ബ്രേ​​​റി​​​യ​​​ന്മാ​​​രെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നും ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്.

Related posts

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

Aswathi Kottiyoor

സുപ്രീംകോടതിയില്‍ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Aswathi Kottiyoor

കമാന്റോ വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്*

Aswathi Kottiyoor
WordPress Image Lightbox