26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • പരേതനെതിരെ കുറ്റപത്രം; മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
kannur

പരേതനെതിരെ കുറ്റപത്രം; മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


മയ്യിൽ :- കൈവരിയില്ലാത്ത കനാൽ പാലത്തിൽ നിന്നും വീണു മരിച്ച കൊളച്ചേരി കാവുംചാൽ സ്വദേശിയായ സി.ഒ.ഭാസകരനെ കുറ്റക്കാരനാക്കി മയ്യിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് മയ്യിൽ സ്റ്റേഷനിലേക്ക് കാവുചാൽ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം സജിമ ഉദ്ഘാടനം ചെയ്തു. കാവുംചാൽ റോഡ് സംരക്ഷസമിതി ചെയർമാൻ അഡ്വ. ഹരീഷ് കൊളച്ചേരി അധ്യക്ഷത വഹിച്ചു.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ സി എം പ്രസീത ടീച്ചർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ എം ബാല സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു.

കാവുചാൽ റോഡ് സംരക്ഷണ സമിതി ട്രഷറർ സുനീഷ് എം സ്വാഗതവും ജോ.കൺവീനർ എം.വി.ഷാജി നന്ദിയും പറഞ്ഞു.

Related posts

ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം

Aswathi Kottiyoor

ഞാ​യ​റാ​ഴ്ച ആ​രാ​ധ​നാ​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണം: എകെസിസി, കെസിവൈഎം

Aswathi Kottiyoor

ഇന്ന് ഒ​ഐ​ഒ​പി അ​വ​കാ​ശ സം​ര​ക്ഷ​ണ ദി​നം

Aswathi Kottiyoor
WordPress Image Lightbox