• Home
  • Kerala
  • ജനറൽ കോച്ചുകൾ തിരികെ കൊണ്ടുവരാതെ റെയിൽവേ
Kerala

ജനറൽ കോച്ചുകൾ തിരികെ കൊണ്ടുവരാതെ റെയിൽവേ

ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളും, പാസഞ്ചർ ട്രെയിനുകളും പൂർണമായും പുനഃസ്ഥാപിക്കാത്തത്‌ യാത്രികർക്ക്‌ ദുരിതമാകുന്നു. നിലവിൽ ദക്ഷിണ മേഖലയോടു മാത്രമാണ്‌ ഈ അവഗണന. കോവിഡ്‌ പ്രതിസന്ധിക്കുശേഷം എല്ലാ മേഖലയും പഴയ രീതിയിലേക്ക്‌ മടങ്ങിയിട്ടും റെയിൽവേ ജനറൽ കോച്ചുകൾ റിസർവ്‌ഡ്‌ കോച്ചുകൾ ആക്കിയത്‌ മാറ്റാതെ തുടരുകയാണ്‌.

പുനഃസ്ഥാപിച്ച പാസഞ്ചറുകളാകട്ടെ ഉയർന്ന നിരക്കിൽ എക്‌സ്‌പ്രസ്‌ സർവീസായാണ്‌ ഓടുന്നതും നിരക്ക്‌ ഈടാക്കുന്നതും. സീസൺ ടിക്കറ്റുകൾ അനുവദിക്കുന്നുണ്ടെങ്കിലും വൻ തുക ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്നു. പകൽ യാത്രയ്‌ക്ക്‌ സ്ലീപ്പർ കോച്ച്‌ അനുവദിക്കാത്തതും പ്രതിസന്ധിയാണ്‌. ഇത്‌ എപ്പോൾ അനുവദിച്ചു തുടങ്ങുമെന്നതിൽ റെയിൽവേ ഉദ്യോഗസ്ഥർക്കും ഉറപ്പില്ല. നിലവിൽ കേന്ദ്ര റെയിൽ മന്ത്രാലയത്തിൽനിന്ന്‌ നടപടിക്ക്‌ നിർദേശമില്ലെന്നാണ്‌ അധികൃതരുടെ വിശദീകരണം.

മുതിർന്ന പൗരൻമാരുടേതുൾപ്പെടെ അമ്പതിലധികം വരുന്ന വിഭാഗങ്ങൾക്കുള്ള യാത്രാ ഇളവുകളും പുനഃസ്ഥാപിച്ചിട്ടില്ല. ഇതിൽ രോഗികൾ, ഭിന്നശേഷിക്കാർ, വിദ്യാർഥികൾ വിഭാഗത്തിനു മാത്രമാണ്‌ നിലവിൽ ഇളവുള്ളത്‌.

Related posts

നീണ്ടുനോക്കി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

Aswathi Kottiyoor

വനിതാ സംരംഭങ്ങൾക്ക് സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കും.

Aswathi Kottiyoor

പോ​ലീ​സ് സ്റ്റേ​ഷ​നിൽ സൂ​ക്ഷി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നീ​ക്കാൻ നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox