24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കെഎസ്‌ആർടിസി: സിംഗിൾ ഡ്യൂട്ടി ഉടൻ നടപ്പാക്കും- മന്ത്രി ആന്റണി രാജു
kannur

കെഎസ്‌ആർടിസി: സിംഗിൾ ഡ്യൂട്ടി ഉടൻ നടപ്പാക്കും- മന്ത്രി ആന്റണി രാജു

കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ സിംഗിൾ ഡ്യൂട്ടി ഉടൻ നടപ്പാക്കുമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു. 18 മുതൽ ആറ്റിങ്ങൽ, കിളിമാനൂർ ഡിപ്പോകളിലും തുടർന്ന്‌ സംസ്ഥാനത്താകെയും വ്യാപിപ്പിക്കാൻ നടപടി തുടങ്ങി. സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

കെഎസ്‌ആർടിസിയുടെ വരുമാനം കൂട്ടി കൂടുതൽ പ്രദേശങ്ങളിലേക്ക്‌ സർവീസ്‌ ആരംഭിക്കാനും നഷ്ടത്തിൽനിന്ന്‌ കരകയറ്റാനും സുശീൽഖന്ന റിപ്പോർട്ട്‌ നടപ്പാക്കുകയേ വഴിയുള്ളൂ. അവ ഓരോന്നായി നടപ്പാക്കുകയാണ്‌. സംസ്ഥാനത്ത്‌ 98 മേഖലകളിലുള്ള ഭരണനിർവഹണ ഓഫീസുകൾ പതിനഞ്ചായും 98 വർക്ക്‌ഷോപ്പുകൾ ഇരുപത്തിരണ്ടായും ചുരുക്കി. അനാവശ്യചെലവ്‌ ഇല്ലാതാക്കും. ഡ്യൂട്ടി പാറ്റേൺ പരിഷ്‌കരിച്ച്‌ കൂടുതൽ ബസ്‌ ഓടിക്കും. മാറ്റങ്ങൾ നടപ്പാക്കുമ്പോൾ സ്വാഭാവികമായും എതിർപ്പുയരും. അവ പരിഹരിക്കും. തൊഴിലാളികളെ വിശ്വാസത്തിലെടുത്താണ്‌ മാറ്റങ്ങൾ നടപ്പാക്കുന്നത്‌. യൂണിയനുകൾ സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

ശക്തമായ മഴ തുടരും; കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor

കോവിഡ് രണ്ടാം തരംഗം; അറിഞ്ഞിരിക്കേണ്ട രോഗലക്ഷണങ്ങൾ…

Aswathi Kottiyoor

നഞ്ചിയമ്മയെ ഇന്ന് ആദരിക്കും*

Aswathi Kottiyoor
WordPress Image Lightbox