24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു.
Kerala Uncategorized

വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു.

വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. വയനാട് മുട്ടിൽ വരോട് ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം.

വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരടക്കം അഞ്ചുപേർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെ കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

അമിത വേഗത്തിൽ വന്ന കാർ മരത്തിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് നിന്ന് വിനോദയാത്രക്കായി എത്തിയ സംഘം സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങവെയാണ് അപകടം നടന്നത്.

Related posts

മകന്‍റെ ഫീസ് അടക്കാൻ സ്വന്തം ജീവൻ ത്യജിച്ച് അമ്മ; നഷ്ടപരിഹാരം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടി ദാരുണാന്ത്യം –

Aswathi Kottiyoor

500,1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി: നിര്‍ണായക സുപ്രീംകോടതി വിധി ഇന്ന്.*

Aswathi Kottiyoor

വൈദ്യുതി ലഭ്യതയില്‍ കുറവ്; ഉപയോക്താക്കള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox