തൊഴില്‍ സമ്മര്‍ദം താങ്ങാനാകാതെ രാജ്യത്ത് വീണ്ടും മരണം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് തൊഴില്‍ സമ്മര്‍ദം താങ്ങാനാകാതെ ഒരു ഫിനാന്‍സ് കമ്പനിയിലെ ഏരിയ മാനേജര്‍ തരുണ്‍ സക്‌സേന എന്ന യുവാവ് ജീവനൊടുക്കിയത്. ടാര്‍ജെറ്റ് തികയ്ക്കാത്തതില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദവും ഉറക്കമില്ലാത്ത ജോലിയും സമ്മര്‍ദവും വിശദീകരിച്ച് അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് 34 വയസുകാരനായ തരുണ്‍ ആത്മഹത്യ ചെയ്തത്. 45 ദിവസമായി താന്‍ ശരിക്ക് ഉറങ്ങിയിട്ടെന്നും ഇദ്ദേഹം കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്