22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • മട്ടന്നൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
kannur

മട്ടന്നൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിറ്റി നര്‍കോട്ടിക് സെല്‍ എ.സി.പി ജസ്റ്റിന്‍ എബ്രഹാമിന്റെ നിര്‍ദേശ പ്രകാരം മട്ടന്നൂര്‍ പോലീസും ഡി.എ.എന്‍.എസ്.എ.എഫ് ടീം അംഗങ്ങളും ചേര്‍ന്ന് മട്ടന്നൂരില്‍ നടത്തിയ പരിശോധനയില്‍ ബാംഗ്ലൂരില്‍ നിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്ന കൂത്തുപറമ്പ് കോട്ടയംപൊയില്‍ സ്വദേശി ഫഹദ് ഫഹജാസിനെ കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 75 ഗ്രാം എംഡിഎംഎയുമായി പിടികൂടി.

വാഹനവും കസ്റ്റഡിയില്‍ എടുത്തു. വാഹനത്തില്‍ നിന്നും എം.ഡി.എം.എ മയക്കുമരുന്ന് വില്പനയ്ക്കായുള്ള ഇലക്ട്രോണിക് തൂക്കു മെഷീനും, ചെറിയ പ്ലാസ്റ്റിക് കവറുകളും കണ്ടെത്തി. കണ്ണൂരിലെ പല ഭാഗത്തും എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. മട്ടന്നൂര്‍ എസ്.ഐ ശശിധരന്‍, സി.പി.ഒമാരായ പ്രമോദ്, വിനോദ്, ഡി.എ.എന്‍.എസ്.എ.എഫ് അംഗങ്ങളായ എസ്.ഐ റാഫി അഹമ്മദ്, സി.പി.ഒമാരായ ബിനു, രാഹുല്‍, രജില്‍, അനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related posts

കണ്ണൂര്‍ – മുംബൈ സെക്ടറില്‍ തിങ്കളാഴ്ചത്തെ ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കി

Aswathi Kottiyoor

ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ നടപടി അഴീക്കല്‍: പശ്ചാത്തല വികസനം വേഗത്തിലാക്കാന്‍ നിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox