24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേ​ര​ള കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ 1,000 സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ആ​രം​ഭി​ക്കു​ം
Kerala

കേ​ര​ള കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ 1,000 സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ആ​രം​ഭി​ക്കു​ം

എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യു​​ടെ സ​​മ​​ഗ്ര​​വ​​ള​​ർ​​ച്ച​​യ്ക്കും സാ​​ങ്കേ​​തി​​ക വ്യ​​വ​​സാ​​യ കു​​തി​​പ്പു​​ക​​ൾ​​ക്കും ക​​രു​​ത്തേ​​കു​​ന്ന​​തും യു​​വ​​സം​​രം​​ഭ​​ക​​ർ​​ക്ക് പ്രോ​​ത്സാ​​ഹ​​ന​​മേ​​കു​​ന്ന​​തു​​മാ​​യ 1,000 സ്റ്റാ​ർ​ട്ട​പ്പു​​ക​​ൾ ആ​​രം​​ഭി​​ക്കു​​മെ​​ന്ന് കേ​​ര​​ള കാ​​ത്ത​​ലി​​ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് മാ​​നേ​​ജ്മെ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ.​

അ​​സോ​​സി​​യേ​​ഷ​​ന്‍റെ കീ​​ഴി​​ലു​​ള്ള സം​​സ്ഥാ​​ന​​ത്തെ 14 എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജു​​ക​​ളി​​ലും ഇ​​തി​​നു​​ത​​കു​​ന്ന അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ ഇ​​തി​​നോ​​ട​​കം സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. 200ൽ​​പ​​രം സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ൾ വി​​വി​​ധ കാ​​ത്ത​​ലി​​ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​നി​​ര​​ത​​വു​​മാ​​ണ്.

ദേ​​ശീ​​യ രാ​​ജ്യാ​​ന്ത​​ര​​ത​​ല​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യ്ക്ക് വ​​ൻ​​നേ​​ട്ട​​വും സാ​​ങ്കേ​​തി​​ക ഗ​​വേ​​ഷ​​ണ​​രം​​ഗ​​ത്ത് പു​​തു​​ത​​ല​​മു​​റ​​യ്ക്കും പൊ​​തു​​സ​​മൂ​​ഹ​​ത്തി​​നും ഏ​​റെ പ്ര​​തീ​​ക്ഷ​​ക​​ളും പ്രോ​​ത്സാ​​ഹ​​ന​​ങ്ങ​​ളും ന​​ൽ​​കു​​ന്ന വി​​വി​​ധ സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം കേ​​ര​​ള കാ​​ത്ത​​ലി​​ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് മാ​​നേ​​ജ്മെ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ഡോ. മാ​​ത്യു പാ​​യി​​ക്കാ​​ട്ട് നി​​ർ​​വ​​ഹി​​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ. ജോ​​സ് കു​​റി​​യേ​​ട​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

എ​​ക്സി​​ക്യൂ​​ട്ടീ​​വ് സെ​​ക്ര​​ട്ട​​റി അ​​ഡ്വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ലെ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും സാ​​ങ്കേ​​തി​​ക​​വ​​ള​​ർ​​ച്ചാ പ​​ദ്ധ​​തി​​ക​​ളെ​​ക്കു​​റി​​ച്ചും വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ വി​​കാ​​രി​​ജ​​ന​​റാ​​ൾ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, ഫാ. ​​റോ​​യി വ​​ട​​ക്ക​​ൻ, ഫാ. ​​ഡെ​​ന്നി മാ​​ത്യു പെ​​രി​​ങ്ങാ​​ട്ട്, മോ​​ണ്‍ തോ​​മ​​സ് കാ​​ക്ക​​ശേ​​രി, മോ​​ണ്‍. ഇ. ​​വി​​ൽ​​ഫ്രെ​​ഡ്, ഫാ. ​​ജോ​​ണ്‍ വി​​ള​​യി​​ൽ, ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എ​​ക്സ് എം​​പി, ഫാ. ​​ജെ​​യിം​​സ് ചെ​​ല്ല​​ങ്കോ​​ട്ട്, ഫാ. ​​ജ​​സ്റ്റി​​ൻ ആ​​ലു​​ങ്ക​​ൽ, ഫാ. ​​ജോ​​ണ്‍ പാ​​ലി​​യ​​ക്ക​​ര, ഫാ. ​​ജോ​​ണ്‍ വ​​ർ​​ഗീ​​സ്, ഫാ. ​​ബി​​ജോ​​യ് അ​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Related posts

സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും

Aswathi Kottiyoor

സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ 27നകം പൂർത്തിയാക്കും; സംസ്ഥാനത്ത് പ്രവേശനോത്സവം ജൂൺ ഒന്നിന് : മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

വൃത്തി കൂടും, പ്രകാശം നിറയും ;വരും ബവ്‌കോ സ്റ്റോറുകളില്‍ ‘ഗ്ലാസും വെള്ളവും’

Aswathi Kottiyoor
WordPress Image Lightbox