21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • ജി​ല്ല​യി​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു
kannur

ജി​ല്ല​യി​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ ക​രി​ങ്ക​ൽ ക്വാ​റി​ക​ളു​ടെ​യും ചെ​ങ്ക​ൽ ക്വാ​റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ജൂ​ലൈ 10 വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​ട​ങ്ങാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ല്ലാ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​മാ​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രും സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ ക​യാ​ക്കിം​ഗ് ടീ​മു​ക​ളു​ടെ​യും ഹാം ​റേ​ഡി​യോ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ​യും സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കു​റ്റി​ക്കോ​ൽ പാ​ലം മു​ത​ൽ കു​പ്പം പാ​ലം വ​രെ അ​പ​ക​ടാ​വ​സ്ഥ​യി​ൽ ചാ​ഞ്ഞു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
വൈ​ദ്യുതി​ലൈ​നി​ലേ​ക്കും പോ​സ്റ്റു​ക​ളി​ലേ​ക്കും അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ ചാ​ഞ്ഞു നി​ക്കു​ന്ന മ​ര​ങ്ങ​ളും ചി​ല്ല​ക​ളും നീ​ക്കം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ക​ണ്ണൂ​ർ കെ​എ​സ്ഇ​ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​പ്പ​റ​മ്പ്-​നെ​ല്ലി​ക്കു​റ്റി റോ​ഡി​ൽ സൈ​ൻ ബോ​ർ​ഡു​ക​ളും ഹാ​ൻ​ഡ് റെ​യി​ലും സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കും.
ഈ ​റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലാ​യി സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ സ​ർ​വീ​സ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. യോ​ഗ​ത്തി​ൽ എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ൻ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts

റോഡാണെന്ന് കരുതി യുവാവ് കാറോടിച്ചത് റെയില്‍വേ ട്രാക്കിലൂടെ; അറസ്റ്റില്‍

Aswathi Kottiyoor

കരട് തീരദേശ പരിപാലന പദ്ധതിയിൽ ഇളവുകൾക്ക് ശുപാർശ

Aswathi Kottiyoor

വ​നി​ത​ക​ൾ​ക്ക് ആ​ദ​രം

Aswathi Kottiyoor
WordPress Image Lightbox